ഗുരുതര പരിക്കേറ്റ രോഗിയ്ക്ക് അടിയന്തര ആശുപത്രി മാറ്റം ആവശ്യപ്പെട്ട് നാല് ആംബുലൻസ് ഡ്രൈവർമാരെയാണ് പറ്റിച്ചത്.
കൊച്ചി: ഏപ്രിൽ ഫൂളാക്കിയ സാമൂഹ്യവിരുദ്ധനെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം കളമശ്ശേരിയിലെ ആംബുലൻസ് ഡ്രൈവർമാർ പൊലീസിൽ പരാതി നൽകി. ഗുരുതര പരിക്കേറ്റ രോഗിയ്ക്ക് അടിയന്തര ആശുപത്രി മാറ്റം ആവശ്യപ്പെട്ട് നാല് ആംബുലൻസ് ഡ്രൈവർമാരെയാണ് പറ്റിച്ചത്. ഇന്നലെ കളമശ്ശേരി സ്വദേശിയായ ആംബുലൻസ് ഡ്രൈവർ സെയ്നുദ്ദീന്‍റെ ഫോണിലേക്ക് വിളിയെത്തുന്നു. അടിയന്തിരമാണ്, ഉടൻ എറണാകുളം മെഡിക്കൽ കോളേജിലെത്തണം. പത്ത് മിനിറ്റിനുള്ളിൽ സെയ്നുദ്ദീൻ ആശുപത്രിയിലെത്തി. 8891419760 ഈ നമ്പറിൽ നിന്നായിരുന്നു വിളി വന്നത്. അതിന് ശേഷം ഈ മൊബൈൽ ഫോൺ ഓഫാണ്. ഏപ്രിൽ ഫൂളാക്കിയ സാമൂഹ്യവിരുദ്ധനെ സൈബർ സെൽ വഴി ഉടൻ കണ്ടെത്താമെന്ന പ്രതീക്ഷയിലാണിവർ.

