Asianet News MalayalamAsianet News Malayalam

മദ്യലഹരിയിൽ ആംബുലൻസ് ഡ്രൈവിംഗ്, അപകടമുണ്ടാക്കിയ ഡ്രൈവർ അറസ്റ്റിൽ

ഡ്രൈവർ മിഥുനെ ആണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്

 

Ambulance driving under the influence of alcohol, the driver who caused the accident was arrested
Author
First Published Sep 8, 2022, 6:34 AM IST

തിരുവനന്തപുരം : വെഞ്ഞാറമൂടിൽ മദ്യ ലഹരിയിൽ ഡ്രൈവർ ഓടിച്ച ആംബുലൻസ് നിരവധി വാഹനങ്ങളെ ഇടിച്ചു. അതിനുശേഷം നിർത്താതെ പോയ ആംബുലൻസിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. ഡ്രൈവർ മിഥുനെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു

രാത്രി 11 മണിയോടെ വെഞ്ഞാറമൂട് ഭാഗത്ത് നിന്നും അമിത വേഗതയിൽ എത്തിയ ആംബുലൻസ് സമന്വയാ നഗറിൽ വച്ച്  കഴക്കൂട്ടത്തു നിന്നും  വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന  അടൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിക്കുകയും നിർത്താതെ മറ്റു വാഹനങ്ങൾക്ക് ഭീതി പരത്തി കടന്നുകളയും ചെയ്തത്.  തുടർന്ന് വാഹനാപകടം നേരിൽ കണ്ട പ്രദേശവാസികൾ  ആംബുലൻസ് ഡ്രൈവറെ കോലിയക്കോട്  കലുങ്ക് ജംഗ്ഷന് സമീപത്തുവച്ച്  പിന്തുടർന്ന് പിടികൂടുകയും വെഞ്ഞാറമൂട് പൊലീസിനെ  വിവരം അറിയിക്കുകയും ചെയ്തു.  ആംബുലൻസ് ഡ്രൈവറായ കേശവദാസപുരം സ്വദേശി മിഥുനെ കസ്റ്റഡിയിലെടുത്തു.  പിന്നീട്  നടത്തിയ വൈദ്യ പരിശോധനയിൽ ഇയാൾ അമിത മദ്യലഹരിയിൽ ആയിരുന്നു എന്ന് കണ്ടെത്തി തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. വെഞ്ഞാറമൂട്ടിൽ നിന്നും ഒന്നിലധികം വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചതിനുശേഷമാണ് ആംബുലൻസ് സമന്വയ  നഗറിൽ എത്തിയത്.

കോഴിക്കോട് കോട്ടൂളിയിൽ വാഹനാപകടത്തിൽ ഒരു മരണം

കോഴിക്കോട്  :  കോഴിക്കോട് കോട്ടൂളിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു . പെരുവയൽ സ്വദേശി അശ്വിനാണ് മരിച്ചത് . നിയന്ത്രണം വിട്ട കാർ റോഡ് അരികിൽ കിടന്ന പൈപ്പിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അശ്വിനൊപ്പം കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Follow Us:
Download App:
  • android
  • ios