കൊവിഡ് ലോക്ക് ഡൗണിനിടെ കേരള, തമിഴ്നാട് സർക്കാരുകളുടെ സംയുക്ത ഇടപെടലിനെ തുടർന്നാണ് അതിർത്തി കടക്കാൻ ആംബുലൻസിന് അനുമതി കിട്ടിയത്. 

കൊച്ചി: അടിയന്തിര ഹൃദയശസ്ത്രക്രിയക്കായി തമിഴ്നാട്ടിൽ നിന്നും ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും വഹിച്ചുള്ള ആംബുലൻസ് കൊച്ചിയില്‍ എത്തി. കൊവിഡ് ലോക്ക് ഡൗണിനിടെ കേരള, തമിഴ്നാട് സർക്കാരുകളുടെ സംയുക്ത ഇടപെടലിനെ തുടർന്നാണ് അതിർത്തി കടക്കാൻ ആംബുലൻസിന് അനുമതി കിട്ടിയത്. 

തമിഴ്നാട് നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വൈകിട്ട് ആറരയോടെയാണ് കുഞ്ഞിനെയും കൊണ്ട് ആംബുലൻസ് യാത്ര തിരിച്ചത്. കൊച്ചി ലിസി ആശുപത്രിയിലാണ് കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുക.