പത്തനംതിട്ട: ആംബുലൻസിൽ വച്ച് പീഡനത്തിനിരയായ പെൺകുട്ടിയുടെ വിശദമായ മൊഴി എടുക്കാൻ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞില്ല. സംഭവത്തെ തുടർന്നുണ്ടായ ആഘാതം പെൺകുട്ടിക്ക് വിട്ടുമാറിയിട്ടില്ല. പെൺകുട്ടിക്ക് കൗൺസിലിം​​ഗ് നൽകാനും തീരുമാനമായി.  

പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെച്ചപ്പെട്ട കൗൺസിലിം​ഗ് നടത്താനാണ് കോട്ടയത്തേക്ക് മാറ്റിയത്. കൊവിഡ് ബാധിതയായ അമ്മയെയും പെൺകുട്ടിയോടൊപ്പം കോട്ടയത്തേക്ക് മാറ്റിയിട്ടുണ്ട്. 

അതേസമയം, പെൺകുട്ടിയെയും കുടുംബത്തെയും സർക്കാർ സഹായിക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ആവശ്യമെങ്കിൽ പഠനം പൂർത്തിയാക്കാനും സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.
 

Read Also: ആംബുലൻസിലെ പീഡനം: പെൺകുട്ടിയെയും കുടുംബത്തെയും സർക്കാർ സഹായിക്കും, അതിക്രമം പൊറുക്കാനാവില്ലെന്നും മന്ത്രി...