പേരുപോലും അറിയാത്ത 10 വയസ്സുകാരന്‍റെ ജീവന്‍ രക്ഷിക്കാന്‍ ദുബായില്‍ നിന്ന് പറന്നെത്തി അംജദ്. രോഗം മാറിയ ശേഷം ആ കുഞ്ഞിനെ നേരിൽ കാണാനുള്ള ആഗ്രഹത്തിലാണ് താനെന്ന് അംജദ് റഹ്മാൻ

ദുബായ്: പത്തു വയസ്സുകാരനെ രക്ഷിക്കാൻ യുഎഇയിൽ നിന്നെത്തി അംജദ് റഹ്മാൻ. പേരറിയാത്തൊരു 10 വയസുള്ള കുട്ടിയുടെ ജീവൻ രക്ഷിക്കാനായി മാത്രമാണ് അംജദ് യുഎഇയില്‍ നിന്ന് 5 ദിവസത്തെ അവധിക്ക് നാട്ടിൽ പറന്നെത്തിയത്. മാരകരോഗമുള്ള കുട്ടിക്ക് രക്തത്തിലെ മൂല കോശങ്ങൾ ദാനം ചെയ്യാനായി മാത്രമാണ് അംജദ് കേരളത്തില്‍ എത്തിയത്. കോശദാനത്തിന് ശേഷം അദ്ദേഹം മടങ്ങുകയും ചെയ്തു. രോഗം മാറിയ ശേഷം ആ കുഞ്ഞിനെ നേരിൽ കാണാനുള്ള ആഗ്രഹത്തിലാണ് താനെന്ന് അംജദ് റഹ്മാൻ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പത്ത് ലക്ഷത്തിൽ ഒരാളുടേതെന്ന തോതിലാണ് മൂല കോശങ്ങൾ യോജിക്കുക എന്നിടത്താണ് അംജദിന്റെ നന്മ വലുതാവുന്നത്.

പേരറിയാത്ത 10വയസുകാരന്റെ ജീവനായി 5 ദിവസത്തെ അവധിക്ക് അംജദ് നാട്ടില്‍;സ്‌റ്റെം സെല്ലുകള്‍ ദാനം ചെയ്തു