കഴിഞ്ഞ 3 ദിവസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം മൂർച്ഛിച്ച് മരിച്ച രണ്ടു പേരും കൊല്ലം സ്വദേശികളാണ്.

കൊല്ലം: കൊല്ലത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കടയ്ക്കൽ സ്വദേശിനിയായ 62 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ആരോഗ്യാവസ്ഥ മോശമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ 3 ദിവസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം മൂർച്ഛിച്ച് മരിച്ച രണ്ടു പേരും കൊല്ലം സ്വദേശികളാണ്. അതിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരെക്കുറിച്ചുള്ള കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഇന്നലെ മാത്രം 4 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 20 പേര്‍ക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരിക്കുന്നത്. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്