Asianet News MalayalamAsianet News Malayalam

വൃഷ്ടി പ്രദേശത്ത് കനത്ത മഴ: കക്കയം ഡാമിൽ നിന്നും പുറത്തു വിടുന്ന ജലത്തിൻ്റെ അളവ് കൂട്ടി

കർണാടക തീരംവരെ നിലനിന്നിരുന്ന ന്യുനമർദ്ദ പാത്തി ( Off shore Trough) വീണ്ടും വടക്കൻ കേരള തീരത്തിലേക്ക് വ്യാപിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്

amount water distributing from Kakkayam Dam raised
Author
Kakkayam Dam, First Published Jul 10, 2022, 7:22 PM IST

കാസർകോട്: കാസർഗോഡ് ജില്ലയിൽ ഇടവിട്ടുള്ള ശക്തമായ മഴ തുടരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷം. തേജസ്വിനി പുഴ കരകവിഞ്ഞൊഴുകിയതിനാൽ നീലേശ്വരം പാലായിയിലും പരിസരങ്ങളിലും വീടുകളിൽ വെള്ളം കയറി. മധുവാഹിനി കരകവിഞ്ഞതോടെ മധൂർ ക്ഷേത്ര പരിസരം വെള്ളത്തിന് അടിയിലായി. കനത്ത മഴയെ തുടർന്ന് വെള്ളരിക്കുണ്ട് പനത്തടി കമ്മാടി കോളനിയിലെ ഒൻപത് കുടുംബങ്ങളിലെ 29 പേരെ മാറ്റി പാർപ്പിച്ചു. കല്ലേപ്പള്ളി പ്രദേശത്ത് ഇന്ന് രാവിലെ 6.23 ന്  നേരിയ ഭൂചലനമുണ്ടായി.

കർണാടക തീരംവരെ നിലനിന്നിരുന്ന ന്യുനമർദ്ദ പാത്തി ( Off shore Trough) വീണ്ടും വടക്കൻ കേരള തീരത്തിലേക്ക് വ്യാപിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഇതോടെ വടക്കൻ കേരളത്തിൽ വീണ്ടും മഴ കനക്കാനാണ് സാധ്യത. ജൂലൈ മാസത്തിൽ ഉടനീളം മലബാറിലെ ജില്ലകളിൽ മഴ തുടരുകയാണ്. 

ഈ സീസണിൽ  സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ ലഭിച്ച ആദ്യ ജില്ലയായി കാസറഗോഡ് മാറിയെന്നാണ് അനൗദ്യോഗിക കണക്കുകൾ. ജൂൺ 1 മുതൽ ജൂലൈ 10 വരെ ജില്ലയിൽ സാധാരണ ലഭിക്കേണ്ടത് 1300 mm മഴയാണ് എന്നാൽ നിലവിൽ ലഭിച്ചത് 1302 mm മഴയാണ്. ആദ്യ 30 ദിവസം 478 mm മഴ മാത്രം( 51% കുറവ് ) ലഭിച്ചപ്പോൾ  പിന്നീടുള്ള 10 ദിവസം കൊണ്ട് പെയ്തത് 824 mm!!!.( 162% കൂടുതൽ ) ലഭിച്ചു.

കർണാടക തീരംവരെ നിലനിന്നിരുന്ന ന്യുനമർദ്ദ പാത്തി ( Off shore Trough) വീണ്ടും വടക്കൻ കേരള തീരത്തിലേക്ക് വ്യാപിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഇതോടെ വടക്കൻ കേരളത്തിൽ വീണ്ടും മഴ കനക്കാനാണ് സാധ്യത. ജൂലൈ മാസത്തിൽ ഉടനീളം മലബാറിലെ ജില്ലകളിൽ മഴ തുടരുകയാണ്. 

Follow Us:
Download App:
  • android
  • ios