ദുബായില്‍ നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ ബഷീറാണ് സൈക്കിളിനുള്ളില്‍ വിദഗ്ദമായി സ്വര്‍ണ്ണം ഒളിപ്പിച്ച് കൊണ്ടുവന്നത്. 

മലപ്പുറം: കരിപ്പൂരില്‍ സൈക്കിളിനുള്ളില്‍ സ്വര്‍ണ്ണക്കട്ടകള്‍ മെര്‍ക്കുറി പൂശി ഒളിച്ചുകടത്താന്‍ ശ്രമം. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വര്‍ണ്ണം പൊലീസ് പിടികൂടി. കാരിയര്‍ ഉള്‍പ്പടെ മൂന്നു പേര്‍ പിടിയിലായി. ദുബായില്‍ നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ ബഷീറാണ് സൈക്കിളിനുള്ളില്‍ വിദഗ്ദമായി സ്വര്‍ണ്ണം ഒളിപ്പിച്ച് കൊണ്ടുവന്നത്. കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ ഇയാള്‍ രഹസ്യവിവരം ലഭിച്ച പൊലീസിന് മുന്നില്‍ കുടുങ്ങി.

സൈക്കിളിന്‍റെ ഭാഗങ്ങള്‍ പൊലീസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് പരിശോധിച്ചു. ഉള്ളില്‍ നിറയെ സ്റ്റീല്‍ നിറമുള്ള കട്ടകള്‍ കണ്ടെത്തി. ഈ ചെറിയ കട്ടകള്‍ ഉരുക്കി നോക്കിയപ്പോള്‍ സ്വര്‍ണ്ണ നിറമാവുകയായിരുന്നു. മെര്‍ക്കുറി പൂശിയാണ് സ്വര്‍ണ്ണം ഒളിപ്പിച്ചത്. തൂക്കി നോക്കിയ സ്വര്‍ണ്ണത്തിന് 832 ഗ്രാ തൂക്കമുണ്ട്. സ്വര്‍ണ്ണം ഏറ്റുവാങ്ങാനെത്തിയ കാസര്‍കോട് സ്വദേശികളായ അബ്ദുള്ള കുഞ്ഞി മുഹമ്മദ് ജാഫര്‍ എന്നിവരും പിടിയിലായി.

Read Also : വീണ്ടും പേവിഷബാധ മരണം: തൃശ്ശൂരില്‍ പേവിഷബാധയേറ്റ സ്ത്രീ മരിച്ചു

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രം നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, 14 പേർ അറസ്റ്റിൽ, സംസ്ഥാനത്ത് റെയ്ഡ്

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രം നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഓപ്പറേഷൻ പി.ഹണ്ടെന്ന പ്രത്യേക ഓപ്പറേഷനിലാണ് പതിനാല് പേരും അറസ്റ്റിലായത്. 66 കേസുകള്‍ രജിസ്റ്റർ ചെയ്തു. മൊബൈൽ ഫോണും ലാപ് ടോപ്പും ഉള്‍പ്പെടെ 279 തൊണ്ടി മുതലുകളും പൊലീസ് കണ്ടെത്തി. ഇൻെറർപോളിൻെറ സഹകരണത്തോടെയാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി പൊലീസ് ഓപ്പറേഷൻ പി.ഹണ്ട് നടത്തുന്നത്. നവമാധ്യമങ്ങള്‍ വഴി കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നവരാണ് പിടിയിലായത്. 

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും, പ്രചരിപ്പിക്കുകയും, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിൽ സൂക്ഷിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സൈബർ ഡോം,സൈബർ സെൽ, സൈബർ പോലീസ് സ്റ്റേഷൻ, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കോട്ടയം ജില്ലയിൽ നിന്ന് മാത്രം 35 മൊബൈൽ ഫോണുകളും, ഒരു ലാപ്‌ ടോപ്പും, മറ്റ് അനുബന്ധ ഉപകരണങ്ങളും പിടികൂടിയെന്നാണ് റിപ്പോർട്ട്.