'രാജ്യത്തിന്റെ പുരോഗതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മികച്ച കാഴ്ചപ്പാടുണ്ട്. കേരള  സർക്കാരിന് ഒരു നയാപൈസ ചിലവില്ലാതെ കേന്ദ്രസർക്കാർ വന്ദേഭാരത് ആരംഭിച്ചു.'

കൊച്ചി : ബിജെപി നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവാക്കളുമായുള്ള സംവാദം 'യുവം പരിപാടിയിൽ' പങ്കെടുക്കാൻ എകെ ആന്റണിയുടെ അടുത്തിടെ ബിജെപിയിൽ ചേർന്ന മകൻ അനിൽ ആന്റണി കൊച്ചിയിൽ. യുവം പരിപാടി വൻ വിജയമാകുമെന്നും കേരള ചരിത്രത്തിലെ വലിയ യുവജന സംഗമമാകുമെന്നും അനിൽ കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വളരെ നിർണായക സമയത്താണ് യുവാക്കളുടെ ഈ കൂട്ടായ്മ നടക്കുന്നത്. കേരളത്തിൽ വളർച്ച നിരക്ക് കുറവും തൊഴിൽ ഇല്ലായ്മ കൂടുതലുമാണ്. യുവജനത പ്രതിസന്ധിയിലാണ്. യുവത്തിന് എതിരായ ഡിവൈഎഫ്ഐയുടെ ബദൽ പരിപാടിയിൽ ഒരു കാര്യവുമില്ലെന്നും അനിൽ പരിഹസിച്ചു. രാജ്യത്തിന്റെ പുരോഗതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മികച്ച കാഴ്ചപ്പാടുണ്ട്. കേരള സർക്കാരിന് ഒരു നയാപൈസ ചിലവില്ലാതെ കേന്ദ്രസർക്കാർ വന്ദേഭാരത് ആരംഭിച്ചു. കേരള ജനത മോദിക്കൊപ്പം നിൽക്കുമെന്നാണ് വിശ്വാസമെന്നും അനിൽ പ്രതികരിച്ചു. 

'ഞാൻ ആകാംഷാഭരിതനാണ്, തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ', മലയാളത്തിൽ മോദിയുടെ ട്വീറ്റ്

YouTube video player