ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത് ഗീത യേ കുറിച്ച് ക്ലാസ് എടുക്കുന്നുവെന്ന് അണ്ണാമലൈ രൂക്ഷഭാഷയിൽ വിമർശിച്ചു. ​

പത്തനംതിട്ട: ശബരിമല സം​രക്ഷണ സം​ഗമം ഉദ്ഘാടനം ചെയ്ത് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ. ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത്ഗീതയേ കുറിച്ച് ക്ലാസ് എടുക്കുന്നുവെന്ന് അണ്ണാമലൈ രൂക്ഷഭാഷയിൽ വിമർശിച്ചു. ​ഗണപതി മിത്ത് എന്ന് പറഞ്ഞവർ ക്ലാസെടുക്കുന്നുവെന്നും അണ്ണാമലൈ പറഞ്ഞു. 2018 ൽ കണ്ട കാഴ്ച ഇപ്പോള്‍ പന്തളത്ത് കാണുന്നു. ആഗോള അയ്യപ്പ സംഗമത്തിന് കേരള സർകാർ ആരെ ക്ഷണിച്ചു എന്നതാണ് കാണേണ്ടത്. സനാതന ധർമ്മത്തെ തർക്കാൻ ശ്രമിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ. ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നത് കണ്ട് കേരളത്തിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നു. രണ്ട് പേരും അതിന് യോഗ്യത ഇല്ലത്തവരാണെന്നും അണ്ണാമലൈ പറഞ്ഞു. എങ്ങനെ ഉള്ളവർ നരകത്തിൽ പോകും എന്ന് ഭഗവത് ഗീതയിൽ പറയുന്നുണ്ട്. അതിന് യോഗ്യത ഉള്ള ആളാണ് പിണറായി വിജയൻ. ഗീതയിലെ ആ ഭാഗം കൂടി അദ്ദേഹം പഠിക്കണം. 2018 ൽ അത്തരം പ്രവർത്തി ചെയ്തു. കണ്ണാടിയിൽ നോക്കിയാൽ അദ്ദേഹത്തിന് തന്നെ കാണാമെന്നും അണ്ണാമലൈ പറഞ്ഞു. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming