മണിയുടെ പരാമർശത്തിനെതിരെ പ്രതികരിക്കേണ്ട രീതിയിൽ സി പി ഐ പ്രതികരിച്ചിട്ടുണ്ട്.മണിയുടെ പരാമര്‍ശം വലിയ വിഷയം തന്നെയാണ്.തുറന്ന ചര്‍ച്ചക്കും തുറന്ന സംവാദത്തിനും തയ്യാറാകണം.

ദില്ലി: വടകര എം എല്‍ എ കെ കെ രമക്കെതിരെ എം എം മണി നടത്തിയ വിധവ പരമാര്‍ശത്തെ ശക്തമായി അപലപിച്ചതിന്‍റെ പേരില്‍ മണിയുടെ അധിക്ഷേപം നേരിടേണ്ടി വന്നെങ്കിലും, നിലപാടിലുറച്ച് സിപിഐ നേതാവ് ആനി രാജ രംഗത്ത്. നിയമസഭയില്‍ എം എം മണി നടത്തിയ പരാമര്‍ശത്തിന് അവിടെ തന്നെ പരിഹാരം കാണമെന്ന നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രന്‍ സ്വീകരിച്ചത്. എന്നാല്‍ തന്‍റെ നിലപാടില്‍ മാറ്റമില്ലെന്നും മണിയുടെ പരാമര്‍ശം വലിയ വിഷയം തന്നെയാണെന്നും ആനി രാജ പറഞ്ഞു.സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് സംസാരിക്കുന്ന ഇടതുപക്ഷം ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചക്കും തുറന്ന സംവാദത്തിനും തയ്യാറാകണം.

മണിയുടെ പരാമർശത്തിനെതിരെ പ്രതികരിക്കേണ്ട രീതിയിൽ സി പി ഐ പ്രതികരിച്ചിട്ടുണ്ട്.സി പി ഐ യെ ഓർത്ത് കെ സി വേണുഗോപാൽ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വേവലാതിപ്പെടേണ്ട.കെ സി വേണുഗോപാൽ കോൺഗ്രസിനകത്തെ സ്ത്രീകളെ ഓർത്ത് കരഞ്ഞാൽ മതി.സി പി ഐയിൽ നിന്ന് ബിനോയ് വിശ്വം അടക്കമുളവർ പ്രതികരിച്ചു.എല്ലാവരും പ്രതികരിച്ചാലേ പ്രതികരണം ആകൂ എന്നില്ല.സ്ത്രീപക്ഷ രാഷ്ട്രീയത്തെ കുറിച്ചുള്ള ചർച്ച രാഷ്ട്രീയ പാർട്ടികൾക്ക് ഉള്ളിൽ ഉണ്ടാകണമെന്നും ആനി രാജ പറഞ്ഞു.

സിപിഐയ്ക്ക് വേണ്ടി കണ്ണീരൊഴുക്കേണ്ട: കെസി വേണുഗോപാലിനോട് ആനി രാജ | Annie Raja

ആനി രാജക്കെതിരായ മണിയുടെ പരാമർശത്തില്‍ നിലപാട് അറിയിക്കേണ്ട വേദിയിൽ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചു റാണി പറഞ്ഞു.ആനി രാജ മറുപടി പറഞ്ഞിട്ടുണ്ട്.നിയമസഭയിൽ ഉണ്ടായ പ്രശ്നം സ്പീക്കറും മുഖ്യമന്ത്രിയും പരിഹരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ആനി രാജയ്‍ക്കെതിരായ മണിയുടെ പരാമര്‍ശം: അറിയിക്കേണ്ട വേദിയില്‍ നിലപാട് അറിയിക്കുമെന്ന് ചിഞ്ചുറാണി

മണിയുടെ പ്രസ്താവന വിവാദം ന്യൂട്രൈലയിസ് ആയെന്ന് സിപിഐ അസ്റ്റിസ്റ്ററ്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.ഇടുക്കിക്കാരൻ മണിക്കുള്ള മറുപടി ഇടുക്കി സെക്രട്ടറി ശിവരാമൻ പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി

എം എം മണിക്കെതിരെ രൂക്ഷ പ്രതികരണവുമായി രാജ് മോഹൻ ഉണ്ണിത്താൻ

ഏത് കോത്താഴത്തെ ഗ്രാമ്യ ഭാഷയാണ് മണി പറയുന്നതെന്ന് ഉണ്ണിത്താൻ.മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചുടു ചോറുവാരുന്ന കുട്ടിക്കരങ്ങനാണ് മണി.മണിയെക്കൊണ്ട് രമക്കെതിരെ പറയിച്ചത് മുഖ്യമന്ത്രിയാണ്.കഴുത കാമം കരഞ്ഞു തീർക്കുന്നതു പോലെയാണ് മണിയുടെ പ്രസ്താവനകളെന്നും ഉണ്ണിത്താൻ പറഞ്ഞു

'മണിയുടേത് പുലയാട്ട് ഭാഷ, നാട്ടുഭാഷയെന്ന് പറഞ്ഞ് ഒഴിയാനാവില്ല',

എം എം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആണ് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ രംഗത്തെത്തിയത്.'മണിയുടേത് പുലയാട്ട് ഭാഷ, നാട്ടുഭാഷയെന്ന് പറഞ്ഞ് ഒഴിയാനാവില്ല', അന്തസുള്ള ഭാഷ ഉപയോഗിക്കണമെന്നും ശിവരാമൻ പ്രതികരിച്ചിരുന്നു. ഇടതു പക്ഷത്തിന്‍റേത് സ്ത്രീപക്ഷ രാഷ്ട്രീയമെന്നും ശിവരാമന്‍ വ്യക്തമാക്കിയിരുന്നു.

എം എം മണിയുടെ പരിഹാസത്തിന് ദേശീയ മഹിളാ ഫെഡറേഷൻ ജന. സെക്രട്ടറി ആനി രാജയും മറുപടി നല്‍കിയിരുന്നു. സുശീല ഗോപാലനെ പോലുള്ള നേതാക്കൾ നേതൃത്വം നൽകിയ ദേശീയ മഹിളാ ഫെഡറേഷന്‍റെ ഉത്തരവാദിത്തം വഹിക്കുന്ന ആളാണ് താൻ. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുക എന്നതാണ് തന്‍റെ ചുമതല. അത് ദില്ലിയിലായാലും വിദേശത്ത് നിന്നായാലും ചെയ്യുമെന്നും ആനി രാജ വ്യക്തമാക്കി. കേരളം തന്‍റെ നാടാണ്. ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും പൊലീസിനെ ഭയക്കാതെയാണ് സ്ത്രീപക്ഷരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്നതെന്നും ആനി രാജ പറഞ്ഞു.