ഇവരെ റായ്പൂർ എയിംസിലേക്ക് കൊണ്ടുപോയി. ബന്ധു വീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ യാത്രക്കാരുമായി വന്ന ട്രക്ക് ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. 

ദില്ലി: ഛത്തീസ്ഗഡിലെ ബെമെതാരയിൽ ദേശീയപാതയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ട്രക്ക് ഇടിച്ചുകയറി 3 കുട്ടികളടക്കം 10 പേർ മരിച്ചു. അപകടത്തിൽ 23 പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ റായ്പൂർ എയിംസിലേക്ക് കൊണ്ടുപോയി. ബന്ധു വീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ യാത്രക്കാരുമായി വന്ന ട്രക്ക് ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. 
തിരയ്യ ഗ്രാമത്തിലെ ഒരു കുടുംബ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പത്തര ഗ്രാമ സ്വദേശികളാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തി.
സൂര്യാഘാതം മൂലമുണ്ടായ രണ്ട് മരണം; സംസ്ഥാനത്ത് ജാഗ്രത, ഏറെ ശ്രദ്ധിക്കേണ്ട ജില്ലകള്‍

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

https://www.youtube.com/watch?v=rtJerlRgC2s&t=3s