കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ എൽഎൽബി ആറാം സെമസ്റ്റർ മലയാളം പരീക്ഷയ്ക്ക് ചോദ്യക്കടലാസിന് പകരം വിദ്യാർത്ഥികൾക്ക് നൽകിയത് ഉത്തര സൂചിക. വ്യാഴാഴ്ച രാവിലെ കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാംപസിലാണ് സംഭവം.

സർവകലാശാലയുടെ പരീക്ഷാവിഭാഗത്തിന് സംഭവിച്ച അബദ്ധമാണെന്നാണ് കരുതുന്നത്. ചോദ്യപേപ്പര്‍ മാറിയതിനെ തുടർന്ന് പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്ന് സർവകലാശാല അറിയിച്ചു.