ബിജെപി നേതാവ് രതീഷ് ആർ നായരെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നല്‍കി. ആരോഗ്യവകുപ്പിന് കീഴിലുള്ള സിമെറ്റിൽ സീനിയർ സൂപ്രണ്ട് ആയിരുന്നു രതീഷ് ആർ നായര്‍.

തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലെ സിമെറ്റില്‍ നിയമിച്ച ബിജെപി നേതാവിനെ പിരിച്ചുവിടാൻ മന്ത്രി കെ മുരളീധരന്‍റെ നിർദേശം. സിമെറ്റിലെ സീനിയർ സൂപ്രണ്ടായി നിയമിച്ച രതീഷ് ആർ നായരെയാണ് വിവാദമായതോടെ പിരിച്ചുവിടാൻ മന്ത്രി നിര്‍ദേശം നല്‍കിയത്. എൻ ജി ഒ സംഘിന്‍റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു രതീഷ് ആർ നായർ. സർക്കാർ സർവീസില്‍ നിന്നും വിരമിച്ച ശേഷമാണ് മാസം 34,000 രൂപ ശമ്പളത്തില്‍ രതീഷിന് നിയമനം ലഭിച്ചത്. രതീഷിനെ നിയമിച്ചത് മന്ത്രിയോ ഓഫീസോ അറിയാതെയാണെന്നും പദവിയിലിരിക്കാൻ യോഗ്യതയില്ലെന്ന് കണ്ടാണ് പിരിച്ചുവിടുന്നതെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. രതീഷ് നായർ പക്കാ ബിജെപിക്കാരനാണെന്നും കെ മുരളീധരൻ പ്രതികരിച്ചു

YouTube video player