ശബരിമലയിലെയും പമ്പയിലെയും വഴിപാട് നിരക്കുകൾ പുതുക്കി. 80 രൂപയായിരുന്ന അരവണക്ക് 100 രൂപയാക്കി. പടി പൂജയ്ക്ക് 1,37,900 രൂപയാണ് പുതിയ നരിക്ക്. ഗണപതി ഹോമത്തിന് 300 രൂപയായിരുന്നത് 375 രൂപയാക്കി വര്‍ധിപ്പിച്ചു.
പത്തനംതിട്ട: ശബരിമലയിലെയും പമ്പയിലെയും വഴിപാട് നിരക്കുകൾ പുതുക്കി. 80 രൂപയായിരുന്ന അരവണക്ക് 100 രൂപയാക്കി. പടി പൂജയ്ക്ക് 1,37,900 രൂപയാണ് പുതിയ നരിക്ക്. ഗണപതി ഹോമത്തിന് 300 രൂപയായിരുന്നത് 375 രൂപയാക്കി വര്‍ധിപ്പിച്ചു. അഭിഷേക നെയ് നൂറ് മില്ലിക്ക് 100 രൂപയാക്കി പുതുക്കി. തുലാഭാരം നടത്തുന്നതിന് ആദ്യം 500 രൂപയായിരുന്നു അത് 625 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഏപ്രിൽ നാല് മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിൽ വരുന്നത്.
പുതുക്കിയ നിരക്കുകള്‍
(പഴയ നിരക്ക് ബ്രാക്കറ്റിൽ)
1.ഗണപതിഹോമം - 375(300)
2.ഭഗവതിസേവ - 2500(2000)
3.അഷ്ടാഭിഷേകം - 6000(5000)
4.കളഭാഭിഷേകം - 38400(22500)
5.പഞ്ചാമൃതാഭിഷേകം -125(100)
6.പുഷ്പാഭിഷേകം - 12500(10000)
7.സഹസ്രകലശം - 91250(80000)
8.ശതകലശം - 12500(10000)
9.അരവണ (250 മി.ലി) - 100(80)
10.അപ്പം (1പാക്കറ്റ് 7എണ്ണം) - 45(35)
11.അഭിഷേക നെയ്യ്(100മില്ലി) - 100(75)
12.തുലാഭാരം - 625(500)
13.ഉഷപൂജ -1500(1000)
14.ഉച്ചപൂജ - 3000(2500)
15.ഉദയാസ്തമനപൂജ - 61800(50000)
16.ഉത്സവബലി - 37500(30000)
17.പടിപൂജ - 1,37,900(1,15,000)
18.നിത്യപൂജ - 4000(3000)
19.വെള്ളിഅങ്കി ചാര്‍ത്ത് - 6250(5000)
20.തങ്കഅങ്കി ചാര്‍ത്ത് - 15000(10000)
21.നീരാജ്ഞനം - 125(100)
22.ചോറൂണ് - 300(250)
23.മഞ്ഞള്‍പ്പറ - 400(300)
24.നെല്‍പ്പറ - 200(200)
25.കെട്ടുനിറ - 300(250) പമ്പയില്‍
26.മോദകം (7എണ്ണം) - 40(35)
27.വടമാല - 250(200)
