എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയാണ് കെ അനുരാഗിനെതിരെ പരാതി നൽകിയത്. സിപിഎം ജില്ലാ സെക്രട്ടറിക്കാണ് പെൺകുട്ടി പരാതി നൽകിയത്.

കാസർകോട്: എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി കെ അനുരാഗിനെതിരെ പരാതിയുമായി പെൺകുട്ടി. വാട്സ്ആപ്പ് വഴി അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചെന്നാണ് പരാതി. എസ്എഫ്ഐ തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയാണ് അനുരാഗിനെതിരെ പരാതി നൽകിയത്. നിരവധി തവണ അശ്ലീല ദൃശ്യങ്ങൾ അടക്കം അയച്ചെന്നാണ് പരാതി. രണ്ട് മാസം മുമ്പ് തൃക്കരിപ്പൂരിൽ ഏരിയാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് സിപിഎം ജില്ലാ സെക്രട്ടറി രാജഗോപാലിന് നേരിട്ട് പരാതി നൽകിയത്. സംഭവത്തില്‍ അനുരാഗിനെതിരെ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.

YouTube video player