പാക് ഭീകര സംഘടനയായ ലഷ്കർ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നാണ് കേസ്. ഹർജികൾ ഹൈക്കോടതി വിധി പറയാനായി മാറ്റി.
കൊച്ചി: കശ്മീർ റിക്രൂട്ട്മെന്റ് കേസിൽ (Kashmir Recruitment Case) വിചാരണക്കോടതി വിധിക്കെതിരെ എൻ.ഐ.എയും പ്രതികളും നൽകിയ അപ്പീലുകളിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. തടിയന്റവിട നസീർ, സർഫറാസ് നവാസ്, സാബിർ. പി. ബുഹാരി തുടങ്ങി ശിക്ഷിക്കപ്പെട്ട 13 പ്രതികളാണ് എൻ.ഐ.എ കോടതിയുടെ ശിക്ഷാ വിധിക്കെതിരെ അപ്പീൽ നൽകിയിരുന്നത്. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ചുമത്തിയ ചില കുറ്റങ്ങൾ വിചാരണക്കോടതി ഒഴിവാക്കിയത് ചോദ്യം ചെയ്തായിരുന്നു എൻ.ഐ.എയുടെ അപ്പീൽ. പാക് ഭീകര സംഘടനയായ ലഷ്കർ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നാണ് കേസ്. ഹർജികൾ ഹൈക്കോടതി വിധി പറയാനായി മാറ്റി.
