Asianet News MalayalamAsianet News Malayalam

തരൂര്‍ വിഷയം; യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയില്‍ തര്‍ക്കം, വിവാദം നാണക്കേടായെന്ന് വിമര്‍ശനം

വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴി ജില്ലാ പ്രസിഡൻ്റ് തീരുമാനം എടുത്തത് അംഗീകരിക്കാനാവില്ല. ഉമ്മൻ ചാണ്ടിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും വിമർശനം.

Argument in Kottayam district committee of youth congress called to discuss shashi tharoor issue
Author
First Published Nov 25, 2022, 9:38 PM IST

കോട്ടയം: ശശി തരൂരിനെ പങ്കെടുപ്പിച്ച് കോട്ടയം ഈരാറ്റുപേട്ടയിൽ മഹാ സമ്മേളനം സംഘടിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കോട്ടയം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പ്രതിഷേധം. ഏകപക്ഷീയമായാണ് പരിപാടി നടത്താനുള്ള തീരുമാനമെടുത്തത് എന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ ഒരു വിഭാഗം ആരോപിച്ചു. തരൂരിന്‍റെ പരിപാടിയെക്കുറിച്ച് പാർട്ടിയെ അറിയിക്കാത്ത യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റിന്‍റെ നടപടി തെറ്റാണ്. വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴി ജില്ലാ പ്രസിഡൻ്റ് തീരുമാനം എടുത്തത് അംഗീകരിക്കാനാവില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ഉമ്മൻചാണ്ടിയുടെ പേര് അനാവശ്യമായ യോഗത്തിലേക്ക് വലിച്ചിഴച്ചെന്നും ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷിനെ അനുകൂലിക്കുന്ന ജില്ലാ ഭാരവാഹികളിൽ ചിലർ കുറ്റപ്പെടുത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ശബരി നാഥനെതിരെ പ്രമേയം പാസാക്കണമെന്നും ആവശ്യമുയർന്നു.

Follow Us:
Download App:
  • android
  • ios