Asianet News MalayalamAsianet News Malayalam

കേരളത്തിലേക്കുള്ള വഴി ചെങ്കുത്തായപ്രദേശം, രാത്രി മാത്രം10 കിലോമീറ്റർ നടന്നു; അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ

2000ഓളം തൊഴിലാളികൾ ഉള്ള പ്രദേശമാണിത്. ആനയെ തുറന്നു വിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചുവെന്നാണ് തമിഴ്നാട് വനംവകുപ്പ് അറിയിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് ഇത്രയും ദൂരം സഞ്ചാരിച്ചത്. ഇന്നലെ രാത്രി മാത്രം അരിക്കൊമ്പൻ 10 കിലോമീറ്റർ നടന്നു. 

arikkomban elephant walked yesterday 10 km at night only Arikomban is back in the inhabited area fvv
Author
First Published Sep 18, 2023, 10:20 PM IST

ചെന്നൈ: തമിഴ്നാട് സർക്കാർ മാറ്റിപ്പാർപ്പിച്ച അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലെത്തി. രാവിലെ മാഞ്ചോലയിലെ എസ്റ്റേറ്റിലെത്തിൽ അരിക്കൊമ്പൻ എത്തിയിരുന്നു. 2000ഓളം തൊഴിലാളികൾ ഉള്ള പ്രദേശമാണിത്. ആനയെ തുറന്നു വിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചുവെന്നാണ് തമിഴ്നാട് വനംവകുപ്പ് അറിയിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് ഇത്രയും ദൂരം സഞ്ചാരിച്ചത്. ഇന്നലെ രാത്രി മാത്രം അരിക്കൊമ്പൻ 10 കിലോമീറ്റർ നടന്നു. 

അതേസമയം, അരിക്കൊമ്പൻ ഇപ്പോൾ നിലയുറപ്പിച്ചിട്ടുള്ളത് കുതിരവട്ടിയിലാണ്. ഇതും സംരക്ഷിത വനമേഖല എന്നാണ് തമിഴ്നാട വനം വകുപ്പ് പറയുന്നത്. എന്നാൽ അരിക്കൊമ്പൻ തിരിച്ച് കേരളത്തിലേക്ക് വരാൻ സാധ്യത ഇല്ലെന്നും തമിഴ്നാട് വനം വകുപ്പ് പറയുന്നു. കേരളത്തിലേക്കുള്ള വഴി ചെങ്കുത്തായ പ്രദേശമായത് കൊണ്ട് കേരളത്തിലേക്കെത്താൻ സാധ്യതയില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. 

'നാളെ ഹാജരായാൽ വീട്ടിലേക്കല്ല, സതീശനൊപ്പം ജയിലിലേക്കാണ് പോകുന്നതെന്ന് മൊയ്തീനറിയാം': അനിൽ അക്കര

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios