Asianet News MalayalamAsianet News Malayalam

അർജുൻ ദൗത്യം; ഡ്രെഡ്ജിം​ഗ് പുനരാരംഭിക്കണം; ആവശ്യവുമായി കർണാടക മുഖ്യമന്ത്രിയെ കാണാൻ കേരള നേതാക്കൾ

ഡ്രെഡ്ജർ കൊണ്ടുവരാൻ 96 ലക്ഷം രൂപ ചെലവാകുമെന്ന്  കാണിച്ച് ഉത്തര കന്നഡ ജില്ലാ കളക്ടർ  പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
 

Arjun Mission Dredging should resume; Kerala leaders to meet Karnataka CM with demands
Author
First Published Aug 25, 2024, 4:45 PM IST | Last Updated Aug 25, 2024, 5:40 PM IST

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നതിന്റെ ഭാ​ഗമായി ഡ്രെഡ്ജിംഗ് തുടങ്ങണമെന്ന  ആവശ്യവുമായി കേരള നേതാക്കൾ കർണാടക മുഖ്യമന്ത്രിയെ കാണും. എംകെ രാഘവൻ എംപി, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്, കാർവാർ എംഎൽഎ സതീശ് സെയ്ൽ, അർജുൻ്റെ ബന്ധുക്കൾ എന്നിവരാണ് 28 ന് കർണാടക മുഖ്യമന്ത്രിയെ കാണുക. കർണാടക  ഡെപ്യൂട്ടി മുഖ്യമന്ത്രിയേയും സംഘം കാണും. ഡ്രെസ്ജിംഗ് മെഷീൻ കൊണ്ട് വന്ന് തെരച്ചിൽ പുനരാരംഭിക്കണം എന്നാണ് നേതാക്കളുടെ ആവശ്യം. ഡ്രെഡ്ജർ കൊണ്ടുവരാൻ 96 ലക്ഷം രൂപ ചെലവാകുമെന്ന്  കാണിച്ച് ഉത്തര കന്നഡ ജില്ലാ കളക്ടർ  പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios