Asianet News MalayalamAsianet News Malayalam

അര്‍ജുനെ തേടി ഈശ്വര്‍ മല്‍പെ; പുഴയിലിറങ്ങി നിര്‍ണായക പരിശോധന, ലോഹ ഭാഗം കണ്ടെത്തി, ആക്ഷൻ പ്ലാനുമായി നേവി

ജാക്കി കണ്ടെത്തിയ സ്ഥലത്ത് നിന്ന് 70 മീറ്ററോളം മാറി വെള്ളത്തില്‍ ഡീസല്‍ പരന്ന സ്ഥലത്താണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്.

Arjun rescue mission live eshwar Malpe's Crucial inspection in river, metal part found, Navy with action plan
Author
First Published Aug 14, 2024, 10:31 AM IST | Last Updated Aug 14, 2024, 11:42 AM IST

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ഇന്നത്തെ തെരച്ചില്‍ ആരംഭിച്ചു. മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള പരിശോധന ആരംഭിച്ചു. ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍ കൂടതല്‍ പേര്‍ ഇന്ന് പുഴയിലിറങ്ങി പരിശോധന നടത്തും. പലതവണ ഈശ്വര്‍ മല്‍പെ മുങ്ങിതാഴ്ന്നെങ്കിലും പ്രതീക്ഷ നല്‍കുന്ന വസ്തുക്കളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹഭാഗം കണ്ടെത്തിയെങ്കിലും അര്‍ജുൻ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്ന് ഉടമ മനാഫ് പറഞ്ഞു. അപകടത്തില്‍പെട്ട ടാങ്കര്‍ ലോറിയുടെ ഭാഗമായിരിക്കാമെന്നാണ് കരുതുന്നത്. ഈശ്വര്‍ മല്‍പെയുടെ സംഘത്തിലുള്ള മറ്റൊരാളും ഇപ്പോള്‍ പുഴയിലിറങ്ങി തെരച്ചില്‍ നടത്തുന്നുണ്ട്.

നാവിക സേനാംഗങ്ങളും എസ്‍ഡിആര്‍എഫ് സംഘാംഗങ്ങളും പുഴയിലിറങ്ങിയിട്ടുണ്ട്. പുഴയുടെ മധ്യഭാഗത്തായുള്ള തുരുത്തിലാണ് നാവിക സേനയുടെ തെരച്ചില്‍ സംഘമുള്ളത്. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ ഉള്‍പ്പെടെ തുരുത്തിലേക്ക് ബോട്ടില്‍ പോയിട്ടുണ്ട്.ഈശ്വര്‍ മല്‍പെ ഇതിനോടകം പലതവണ പുഴയിലേക്ക് ഡൈവ് ചെയ്തു. ഷിരൂരിൽ കാലാവസ്ഥ അനുകൂലമാണെന്നും വ്യക്തമായ സോണാര്‍ സിഗ്നല്‍ ലഭിച്ചിട്ടുണ്ടെന്നും ഡിഫന്‍സ് പിആര്‍ഒ കമാന്‍ഡര്‍ അതുല്‍ പിള്ള പറഞ്ഞു.

ഇന്നലെ അര്‍ജുൻ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ജാക്കി കണ്ടെത്തിയ സ്ഥലത്ത് നിന്ന് 70 മീറ്ററോളം മാറി വെള്ളത്തില്‍ ഡീസല്‍ പരന്ന സ്ഥലത്തും സോണാര്‍ സിഗ്നല്‍ ലഭിച്ച നാലു പോയന്‍റുകള്‍ കേന്ദ്രീകരിച്ചുമാണ് പരിശോധന നടക്കുന്നത്.  അതേസമയം, നാവിക സേനയുടെ ഡൈവിങ് ടീമും തെരച്ചിലിനായി പുഴയിലിറങ്ങിയിട്ടുണ്ട്. കാര്‍വാറിൽ നിന്ന് നാവിക സേനാംഗങ്ങള്‍ രാവിലയൊടെ ഷിരൂരിലെത്തി. പ്രധാനമായും ഇന്നലെ സോണാർ പരിശോധനയിൽ ലോഹസാന്നിധ്യം കണ്ടെത്തിയ മൂന്ന് പോയന്‍റുകളിലായിരിക്കും നാവിക സേനയുടെ പരിശോധന കേന്ദ്രീകരിക്കുക. രണ്ടു ബോട്ടുകളിലായിട്ടാണ് നാവിക സേനാംഗങ്ങള്‍ പരിശോധന നടത്തുക.

ഇന്നലത്തെ പരിശോധനയിൽ ലോഹസാന്നിധ്യമുള്ള രണ്ട് പോയന്‍റുകൾ കൂടി കിട്ടിയിരുന്നു. പുഴയുടെ ഒഴുക്കിൽ മണ്ണും മറ്റ് വന്നടിഞ്ഞ വസ്തുക്കളും നീങ്ങിപ്പോയതിന്‍റെ ഫലമായാണ് കൂടുതൽ സിഗ്നലുകൾ കിട്ടുന്നത്. ഈർ മൽപേയ്ക്ക് ലോറിയുടേത് എന്ന് പറയുന്ന ഹൈഡ്രോളിക് ജാക്കി കിട്ടിയ പോയന്‍റ് ഏതെന്ന് ചോദിച്ച് വ്യക്തത വരുത്തും.അതും നാവികസേനയ്ക്ക് സോണാർ പരിശോധനയിൽ കിട്ടിയ പോയന്‍റുകളും ഒത്തുനോക്കും. അര്‍ജുന്‍റെ ലോറി എവിടെ എന്നത്ത് ഡൈവിംഗിന് ശേഷം മാത്രമേ വ്യക്തമാകൂ.

മുന്‍പത്തെ പരിശോധനയിൽ ലോറിയുടെ സാന്നിധ്യമുണ്ട് എന്നതിന് ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെട്ടത് കരയിൽ നിന്ന് 132 മീറ്റർ അകലെയുള്ള പോയന്‍റിലാണ്. ഈപോയന്‍റിനും ഇന്നത്തെ തെരച്ചിലിൽ പ്രധാന പരിഗണന ഉണ്ടാകും. ഡൈവിംഗ് നടത്തുക എന്നതാണ് നാവികസേന പ്രഥമപരിഗണന നല്‍കുന്നത്.ഓരോ പോയന്‍റിലും എന്തെല്ലാം ഉണ്ട് എന്നത് കണ്ടെത്തുക എന്നതിനാണ് ഇന്നത്തെ പരിഗണന നല്‍കുന്നത്. അര്‍ജുന് പുറമെ കര്‍ണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്.

അർജുൻ ദൗത്യം: ഈശ്വർ മൽപെയിൽ പ്രതീക്ഷ, ഇന്ന് തെരച്ചിൽ പുനരാരംഭിക്കും; നാവികസേനയടക്കം തെരച്ചിലിനെത്തും

 

Latest Videos
Follow Us:
Download App:
  • android
  • ios