തിരുവനന്തപുരം: ശശി തരൂർ എംപിക്കെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡി.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 'ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' എന്ന പുസ്‌തകത്തിൽ നായർ സ്ത്രീകൾക്കെതിരെ നടത്തിയ പരാമർശത്തിനെതിരെ നൽകിയ പരാതിയിയിൽ കോടതി നേരിട്ട് കേസ് എടുക്കുകയായിരുന്നു.

കഴിഞ്ഞ മാസം ശശി തരൂരിനോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോൾ ശശി തരൂര്‍ ഹാജരാക്കാത്ത കാരണത്താലാണ് കോടതിയുടെ നടപടി. 2019 ൽ സന്ധ്യ ശ്രീകുമാർ നൽകിയ സ്വകാര്യ ഹർജിയിലാണ് കോടതി നേരിട്ട് കേസ് എടുത്തത്. ഈ പുസ്‌തകം ഇപ്പോളും വിപണിയിൽ പ്രചാരമുള്ളതാണെന്നും അതു കൊണ്ട് ഇത് നിർത്തലാക്കണമെന്നും ഹർജിയിൽ പറയുന്നു.