അതാത് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാൽ അവിടെ തന്നെയാണ് വിൽക്കേണ്ടത്. ഇക്കാര്യം ദേശീയ ക്ഷീര വികസന ബോർഡിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാമെന്ന് ബോർഡ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്: കേരളത്തിലെ നന്ദിനി ഔട്ട്ലെറ്റുകളുടെ വരവ് സഹകരണ തത്വങ്ങളുടെ ലംഘനമാണെന്ന് മിൽമ ചെയർമാൻ കെ.എസ് മണി. അതാത് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാൽ അവിടെ തന്നെയാണ് വിൽക്കേണ്ടത്. ഇക്കാര്യം ദേശീയ ക്ഷീര വികസന ബോർഡിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാമെന്ന് ബോർഡ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിരവധി വർഷങ്ങളായി പല പാൽ ഉൽപ്പന്നങ്ങളും ഇവിടെ വിൽക്കുന്നുണ്ട്. അതിന് യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും ഉണ്ടായിട്ടില്ല. പക്ഷേ പാൽ വിൽക്കുന്നത് അങ്ങനെയല്ല. അതാത് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാൽ അവിടെ തന്നെയാണ് വിൽക്കേണ്ടത്. അത് മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ച് വിൽക്കുന്നത് ശരിയല്ല. എന്നാൽ വിഷയത്തിൽ കർണ്ണാടകയിൽ നിന്നും മറുപടി കിട്ടിയിട്ടില്ല. ഇത് ഫെഡറൽ തത്വങ്ങൾക്കും സഹകരണമൂല്യങ്ങൾക്കും എതിരായ നടപടി മാത്രമല്ല. അമൂലിനെ എതിർക്കുന്നത് പോലെ തന്നെ, ഇതും ചെയ്യാതിരിക്കണമെന്ന് മിൽമ ചെയർമാൻ പറഞ്ഞു.
നന്ദിനി പാൽ കേരളത്തിൽ വിൽക്കുന്നത് മിൽമയേക്കാൾ കൂടിയ വിലയ്ക്കാണ്. സംസ്ഥാന സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തി പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും കെ.എസ് മണി പറഞ്ഞു.
പാലിന് ക്ഷാമം; കർണാടക സർക്കാർ വില കൂട്ടിയില്ല, പകരം പരിഹാരം കണ്ടെത്തിയത് ഇങ്ങനെ

