കോഴിക്കോട്ടെ വസതിയിൽ വച്ചായിരുന്നു അന്ത്യം
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ പി. ശരത് ചന്ദ്രൻ കോഴിക്കോട് അന്തരിച്ചു. 79 വയസ്സായിരുന്നു. എരഞ്ഞിപ്പാലത്തെ വീട്ടിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. റിച്ചാർഡ് ആറ്റൻ ബറോയുടെ ഗാന്ധി സിനിമയുടെ പരസ്യ ചിത്രകാരനായിരുന്നു. നിരവധി പരസ്യങ്ങൾക്കായി ചിത്രങ്ങളും ഡിസൈനും നിർവ്വഹിച്ചിട്ടുണ്ട്. സംസ്കാരം വൈകിട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
