വിജയലക്ഷ്മിക്ക് ഖത്തറിലുള്ള കിളിമാനൂര്‍ സ്വദേശികളുടെ കൈത്താങ്ങ്; സഹായധനമായി 50000 രൂപ നല്‍കും
ഭര്‍ത്താവിന്‍റെ മരണത്തോടെ മകന്‍റെ വിദ്യാഭ്യാസത്തിനായി വായ്പ എടുത്ത് സാമ്പത്തിക പ്രതിസന്ധിയിലായ വിജയ ലക്ഷ്മിക്കാണ് ഏഷ്യാനെറ്റ് ന്യൂസ് എൻനാട് വയനാട് ലൈവത്തോണിലൂടെ സഹായമെത്തിയത്.
തിരുവനന്തപുരം: ഭര്‍ത്താവിന്‍റെ മരണത്തോടെ മകന്‍റെ വിദ്യാഭ്യാസത്തിനായി വായ്പ എടുത്ത് സാമ്പത്തിക പ്രതിസന്ധിയിലായ വിജയ ലക്ഷ്മിക്കും ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിലൂടെ സഹായമെത്തി. ഖത്തറിലുള്ള കിളിമാനൂര്‍ സ്വദേശികള്‍ 50000 രൂപ നല്‍കും.
വയനാട് ദുരന്തത്തില്‍ പെട്ടവര്‍ക്ക് നേരിട്ട് എന്തെങ്കിലും ചെയ്യണമെന്ന തീരുമാനിച്ചിരുന്നുവെന്നും ഇതിനാലാണ് വിജയലക്ഷ്മിക്ക് സഹായമായി അരലക്ഷം നല്‍കാൻ തീരുമാനിച്ചതെന്നും കിളിമാനൂര്‍ സ്വദേശികളുടെ കൂട്ടായ്മയിലെ പ്രതിനിധി ഷിജി കിളിമാനൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചൂരല്‍മല സ്കൂള്‍ റോഡില്‍ താമസിച്ചിരുന്ന വിജയലക്ഷ്മിയുടെ വീട് ഉള്‍പ്പെടെ ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു. മൂന്നു ലക്ഷം രൂപയുടെ വായ്പാ ബാധ്യതയാണ് വിജയലക്ഷ്മിക്കുള്ളത്.