കെഎസ്ഇബിക്കുണ്ടായ നഷ്ടം പഞ്ചായത്തം​ഗം തന്നെ അടച്ചതിനെ തുടർന്നാണ് നടപടി. പൊലീസിൽ നൽകിയ പരാതിയും കുടുംബവും പിൻവലിച്ചു.

ഇടുക്കി: ഇടുക്കി കുമളിയിൽ സിപിഎം പഞ്ചായത്ത് അം​ഗം നശിപ്പിച്ച വൈദ്യുത കണക്ഷൻ പുനസ്ഥാപിച്ച് കെഎസ്‍ഇബി. കെഎസ്ഇബിക്കുണ്ടായ നഷ്ടം പഞ്ചായത്തം​ഗം തന്നെ അടച്ചതിനെ തുടർന്നാണ് നടപടി. പൊലീസിൽ നൽകിയ പരാതിയും കുടുംബവും പിൻവലിച്ചു. പുതിയ മീറ്റർ സ്ഥാപിച്ചിട്ടുണ്ട്. നാളെ പത്ത് മണിക്ക് ഒത്തുതീർപ്പാക്കാമെന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നതെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇനി യാതൊരു തടസവും സൃഷ്ടിക്കില്ലെന്ന് മെമ്പർ എഴുതി തരണമെന്നാണ് കുടുംബത്തിന്റെ നിലപാട്. 

വാർത്ത പുറത്തുവന്നതിന് പിന്നാലെ പഞ്ചായത്ത് അം​ഗം ജിജോ രാധാകൃഷ്ണൻ കെഎസ്ഇബിയുമായി ബന്ധപ്പെട്ട് ഉണ്ടായ നഷ്ടം പരിഹരിക്കാമെന്ന് അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് കെഎസ്ഇബി കണക്ഷൻ പുനസ്ഥാപിച്ചിരിക്കുന്നത്. പോസ്റ്റ് നിൽക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നു.