Asianet News MalayalamAsianet News Malayalam

'അസ്ന'ചുഴലിക്കാറ്റ് അറബികടലിൽ അതി തീവ്ര ന്യുന മർദ്ദമായി മാറി, നാളെ തീവ്രന്യൂനമർദ്ദമായി ശക്തി കുറയും

കേരളത്തിൽ വ്യാപകമായി അടുത്ത 7 ദിവസം  നേരിയ/ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്

ASNA Cyclone kerala latets news Well Marked Low Pressure Area Deep Depression in arabian sea kerala rain 7 days chance
Author
First Published Sep 1, 2024, 10:46 PM IST | Last Updated Sep 1, 2024, 10:46 PM IST

തിരുവനന്തപുരം: 'അസ്ന' ചുഴലിക്കാറ്റ് അറബികടലിൽ അതി തീവ്ര ന്യുന മർദ്ദമായി ശക്തി കുറഞ്ഞു. ഒമാൻ ഭാഗത്തേക്ക്‌ നീങ്ങുന്ന  'അസ്ന' നാളെ രാവിലെയോടെ വീണ്ടും തീവ്ര ന്യുനമർദ്ദമായി ശക്തി കുറയും. എന്നാൽ തെക്കൻ ഒഡിഷക്കും തെക്കൻ ഛത്തിസ്ഖഡ്നും മുകളിൽ സ്ഥിതിചെയ്യുന്ന മറ്റൊരു തീവ്രന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തികൂടിയ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ വ്യാപകമായി അടുത്ത 7 ദിവസം  നേരിയ/ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 1 മുതൽ 4 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നേരത്തെ സംസ്ഥാനത്തെ മഴ അറിയിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തിയിരുന്നു. 8 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് 10 ജില്ലകളിലേക്ക് നീട്ടിയാണ് മഴ അറിയിപ്പിൽ മാറ്റം വരുത്തിയിരിക്കുന്നത്. കാലാവസ്ഥ വകുപ്പിന്‍റെ പുതിയ അറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  പുതുക്കിയ മഴ സാധ്യത പ്രവചനം

യെല്ലോ അലർട്ട്

01/09/2024 : പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്  
02/09/2024 :  ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 
03 /09/2024 :  ആലപ്പുഴ, എറണാകുളം,  ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 
04/09/2024 : പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

സെപ്തംബർ ആദ്യവാരം മഴ തകർക്കും! കേരളത്തിലെ മഴ അറിയിപ്പിൽ മാറ്റം, ഇന്ന് 10 ജില്ലകളിലേക്ക് യെല്ലോ അലർട്ട് നീട്ടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios