സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം ലഭ്യമാക്കേണ്ടിതന്‍റെ ആവശ്യകതയിലേക്ക് സജീവ് ജോസ്ഫ് ശ്രദ്ധക്ഷണിക്കും.

തിരുവനന്തപുരം: നിയമസഭ സമ്മേളനം ഇന്ന് തുടരും. മരം മുറിക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കും. ഈ സാഹചര്യത്തില്‍ സഭ തുടക്കം മുതല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം ലഭ്യമാക്കേണ്ടിതന്‍റെ ആവശ്യകതയിലേക്ക് സജീവ് ജോസ്ഫ് ശ്രദ്ധക്ഷണിക്കും. വിദ്യാഭ്യാസ മന്ത്രി മറുപടി നല്‍കും. പിടി തോമസ്, പി.എസ്.സുപാല്‍ എന്നിവര്‍ സ്വകാര്യ ബില്ലുകളുടെ അവതരണാനുമതി തേടും. കുണ്ടറ പീഡനക്കേസിലെ പരാതി ഒതുത്തീർപ്പാക്കാൻ ശ്രമിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസം പ്രതിപക്ഷം മന്ത്രിക്കെതിരെ പ്രതിഷേധം ഉയർത്തുകയും നിയമസഭയിൽ നിന്നും ഇറങ്ങിപ്പോക്കുകയും ചെയ്തിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona