ബൈക്കുകളിൽ എത്തിയ മൂന്ന് പേരാണ് ബസിന്റെ ചില്ല് തകർത്തത്. സംഭവത്തിൽ മൂന്ന് പ്രതികളും പിടിയിലായി. മീനങ്ങാടി സ്വദേശികളായ നിഹാൽ, അൻഷിദ്, ഫെബിൻ എന്നിവരാണ് പിടിയിലായത്.

വയനാട്: വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബൈക്കുകളിൽ എത്തിയ മൂന്ന് പേരാണ് ബസിന്റെ ചില്ല് തകർത്തത്. സംഭവത്തിൽ മൂന്ന് പ്രതികളും പിടിയിലായി. മീനങ്ങാടി സ്വദേശികളായ നിഹാൽ, അൻഷിദ്, ഫെബിൻ എന്നിവരാണ് പിടിയിലായത്. മൂവരും സുഹൃത്തുക്കളാണ്.

ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്ന് വന്നിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ ചില്ലാണ് കല്ലുകൊണ്ട് പൊട്ടിച്ചത്. വയനാട് താഴേ മുട്ടിലിൽ വെച്ചായിരുന്നുണ് സംഭവം. പരിക്കേറ്റ ബസ് ഡ്രൈവർ ഇടുക്കി സ്വദേശി പ്രശാന്ത് കൽപ്പറ്റ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറാന്‍ കാരണം ബസാണെന്ന് ആരോപിച്ചാണ് ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

Also Read: കെഎസ്ആ‍ർടിസി സ്റ്റാൻ്റിൽ ബസിന് കുറുകെ ബൈക്ക് വെച്ച് യുവാവ്; പൊലീസ് വന്ന് ബലം പ്രയോഗിച്ച് നീക്കി

YouTube video player