Asianet News MalayalamAsianet News Malayalam

ചരിത്രകോണ്‍ഗ്രസിലെ ആക്രമണം:'ഗവർണർ എവിടെയും പരാതി നൽകിയതായി കണ്ടില്ല' കേസെടുക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

 അഭിഭാഷകനും ബിജെപി ഇന്‍റലക്ച്വല്‍ സെല്ലിൻ്റെ  മുന്‍ കണ്‍വീനറുമായ ടി ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി ,ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്
 

Attack on History Congress: 'Governor did not file a complaint' High Court rejected the plea to register  case
Author
First Published Sep 27, 2022, 3:36 PM IST

കൊച്ചി:കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമമുണ്ടായെന്ന ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അഭിഭാഷകനും ബിജെപി ഇന്‍റലക്ച്വല്‍ സെല്ലിൻ്റെ  മുന്‍ കണ്‍വീനറുമായ ടി ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി, ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.വിഷയത്തില്‍ ഗവര്‍ണര്‍ക്ക് പരാതിയുണ്ടോയെന്ന് ആരാഞ്ഞ കോടതിയോട് അറിയില്ലെന്നായിരുന്നു ഹര്‍ജിക്കാരൻ്റെ മറുപടി.  സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും  പരാതിയുണ്ടെങ്കില്‍ സ്വീകരിക്കേണ്ട നിയമനടപടി ഇതല്ലെന്നും കോടതി വ്യക്തമാക്കി.

2019 ഡിസംബര്‍ 28ന് നടന്ന സംഭവത്തില്‍ ഇതുവരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഗവര്‍ണര്‍ പ്രസംഗിക്കുന്നതിനിടെ ചരിത്രകാരനായ പ്രഫസര്‍ ഇര്‍ഫാന്‍ ഹബീബ് ആക്രമണം നടത്താന്‍ ശ്രമിച്ചെന്നായിരുന്നു ഹര്‍ജിയിലെ വാദം

.
കണ്ണൂർ വി സി നിയമനം: മുഖ്യമന്ത്രിക്കെതിരായ ഹർജിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാകും

 

കണ്ണൂർ വി സി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഹർജിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാകും.വിജിലന്‍സ് അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെ ഒഴിവാക്കിയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. വിജിലൻസ് ഡയക്ടറുടെ ശുപാർശയിലാണ് ഉത്തരവ്. പ്രോസിക്യൂട്ടർമാർ ഇല്ലാത്തതിനാൽ വിജിലന്‍സ് കോടതിയിൽ കേസുകൾ കെട്ടി കിടക്കുമ്പോഴാണ് മുഖ്യമന്ത്രി ക്കായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാകുന്നത്. ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജി 29 നാണ് പരിഗണിക്കുന്നത്.

കണ്ണൂർ വിസി നിയമനം:മുഖ്യമന്ത്രിക്ക് എതിരെ പ്രോസിക്യൂഷൻ അനുമതി തേടി കത്ത്,ഗവര്‍ണറുടെ നിലപാട് നിര്‍ണായകം

മുഖ്യമന്ത്രിക്ക് എതിരെ പ്രോസിക്യൂഷൻ അനുമതി തേടി ഗവർണ്ണർക്ക് കത്ത്.കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആണ് അനുമതി തേടിയത്. വിജിലൻസ് കോടതിയിൽ നൽകിയ പരാതിയുടെ തുടർച്ച ആയാണ് നടപടി.ഇ മെയിലിൽ നൽകിയ കത്തിന് പിന്നാലെ രാജ് ഭവനിൽ നേരിട്ടും കത്ത് നല്കി.കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വജപക്ഷപാതം നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരിക്കുന്നത്. മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയ ഗവര്‍ണര്‍ ഇതു സംബന്ധിച്ച് മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിട്ടിരുന്നു.

'സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും'മുഖ്യമന്ത്രിക്കെതിരെ പരാതി

 

 

Follow Us:
Download App:
  • android
  • ios