കോട്ടത്തറ ട്രൈബൽ വെൽഫെയർ ഓഫീസർ ചന്ദ്രനെതിരെയാണ് നടപടി. പുറത്താക്കൽ ഉത്തരവ് നാളെ പുറത്തിറങ്ങും. കോട്ടത്തറ ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റിയുടേതാണ് തീരുമാനം. 

പാലക്കാട്: അട്ടപ്പാടി ശിശുമരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച ഉദ്യോ​ഗസ്ഥനെ പുറത്താക്കാൻ തീരുമാനം. കോട്ടത്തറ ട്രൈബൽ വെൽഫെയർ ഓഫീസർ ചന്ദ്രനെതിരെയാണ് നടപടി. പുറത്താക്കൽ ഉത്തരവ് നാളെ പുറത്തിറങ്ങും.

കോട്ടത്തറ ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റിയുടേതാണ് തീരുമാനം. ഇ എം എസ് ആശുപത്രിക്ക് റഫറൽ ചികിത്സയ്ക്ക് 12 കോടി നൽകിയത് ചന്ദ്രൻ സ്ഥിരീകരിച്ചിരുന്നു. എച്ച് എം സി ഇന്ന് ചന്ദ്രനോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം നൽകാൻ 24 മണിക്കൂർ സമയമുണ്ടായിരിക്കേ വൈകിട്ട് വൈകിട്ട് അടിയന്തിര യോഗം ചേർന്ന് ചന്ദ്രനെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. 

രോഗികളെ റഫര്‍ ചെയ്യാനുള്ള പദ്ധതിയുടെപേരിൽ, ആദിവാസി ക്ഷേമ ഫണ്ടിൽ നിന്ന് പെരിന്തല്‍ണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയ്ക്ക് 12 കോടി രൂപയാണ് കൈമാറിയത് എന്ന കാര്യമാണ് ചന്ദ്രൻ സ്ഥിരീകരിച്ചത്. ഇതിന്‍റെ നാലിലൊന്ന് പണം ഉണ്ടായിരുന്നെങ്കിൽ, കോട്ടത്തറ ആശുപത്രിയില്‍ സിടി സ്കാന്‍ ഉള്‍പ്പെടെ ഉപകരണങ്ങൾ വാങ്ങാമായിരുന്നെന്ന് ചന്ദ്രൻ പറഞ്ഞിരുന്നു. 

YouTube video player

Read Also: അട്ടപ്പാടി ട്രൈബൽ ആശുപതിയിൽ റഫറൽ ചികിൽസ;ആദിവാസി ക്ഷേമഫണ്ടിൽ നിന്ന് EMS ആശുപത്രിക്ക് കൈമാറിയത് 12 കോടി

ഗര്‍ഭകാലത്ത് ഒന്ന് സ്കാന്‍ ചെയ്യണമെങ്കില്‍, വിദഗ്ധ ചികിത്സ ആവശ്യമെങ്കില്‍ ആദിവാസികളെ പെരിന്തല്‍മണ്ണയ്ക്കോ, തൃശൂരിലേക്കോ, കോഴിക്കോടേക്കോ പറഞ്ഞയക്കും. കോട്ടത്തറയിലെ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സിടി സ്കാനില്ല, എംആർഐ സ്കാനില്ല. കുഞ്ഞുങ്ങള്‍ക്കായി ഐസിയുപോലുമില്ല. ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണിവിടെയുള്ളത്. 

Read Also: വെന്റിലേറ്ററില്ല, മികച്ച സൗകര്യങ്ങളുള്ള ആംബുലൻസില്ല; കോട്ടത്തറ ആശുപത്രിയിൽ ദയനീയ കാഴ്ചകൾ