വയനാട് ജില്ലാ കളക്ടര്‍ എ. ഗീത ഐ.എ.എസിന്റെ ചിത്രം ഉപയോഗിച്ച് നിര്‍മിച്ച വ്യാജ പ്രൊഫൈലില്‍ നിന്നാണ് പണം തട്ടാന്‍ ശ്രമം നടത്തിയത്. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ പോലീസില്‍ പരാതി നല്‍കി. 

തിരുവനന്തപുരം: വയനാട് ജില്ലാ കളക്ടറുടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം. വയനാട് ജില്ലാ കളക്ടര്‍ എ. ഗീത ഐ.എ.എസിന്റെ ചിത്രം ഉപയോഗിച്ച് നിര്‍മിച്ച വ്യാജ പ്രൊഫൈലില്‍ നിന്നാണ് പണം തട്ടാന്‍ ശ്രമം നടത്തിയത്. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ പോലീസില്‍ പരാതി നല്‍കി. വ്യാജ പ്രൊഫൈലുകളെ കരുതിയിരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

വയനാട് ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

വ്യാജന്മാരെ സൂക്ഷിക്കണേ! 

എന്റെ പ്രൊഫൈൽ ഫോട്ടോ ഡിപി ആക്കിയ ഒരു വ്യാജ വാട്സാപ്പ്‌ അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ട്‌ പലരെയും ബന്ധപ്പെടുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കുക. അതിൽ കാണുന്ന നമ്പർ ഉപയോഗിക്കുന്ന ആൾക്ക്‌ വാട്സാപ്പ്‌ ഇല്ല എന്നും അന്വേഷണത്തിൽ മനസിലാകുന്നു. സൈബർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്‌. അന്വേഷിച്ച്‌ കർശ്ശന നടപടി കൈക്കൊള്ളും.
വ്യാജമായി സൃഷ്ടിച്ച ഇത്തരം പ്രൊഫൈലുകൾ പലർക്കും ശല്യമാകുന്നുണ്ട്‌. നിങ്ങൾ ഇത്തരം ഒരു തട്ടിപ്പിന്‌ ഇരയായാൽ, ഉടനെ സൈബർ പോലീസിൽ പരാതി നൽകുക. നിയമ നടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക്‌ അറുതി വരുത്താൻ കഴിയൂ. ജാഗ്രതയോടെ സമൂഹ മാധ്യമങ്ങളിൽ ഇടപെടുകയും, സുരക്ഷിതരായിരിക്കുകയും ചെയ്യുക.

Read Also: 'ഇങ്ങനെയുള്ള വിധികൾ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് എതിര്'; സിവിക് ചന്ദ്രന് അനുകൂലമായ കോടതിവിധിയില്‍ ആരോഗ്യമന്ത്രി

ആക്ടിവിസ്റ്റ് സിവിക് ചന്ദ്രനെതിരായ പീഡന കേസിലെ കോടതി വിധി ദൗർഭാഗ്യകരമെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പൊതു സമൂഹം കോടതികളെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഇങ്ങനെയുള്ള വിധികൾ ആ പ്രതീക്ഷയ്ക്ക് എതിരാണ്. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള വിധി സ്ത്രീ വിരുദ്ധമാണെന്നും വീണാ ജോർജ് പ്രതികരിച്ചു. 

കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. പരാതിക്കാരിയുടെ വസ്ത്രധാരണത്തെ അധിക്ഷേപിക്കുന്ന പരാമര്‍ശമുള്ള ഈ ഉത്തരവ് വിവാദമാവുകയും ചെയ്തു. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകൾ പ്രതി ഹാജരാക്കിയിരുന്നു. ഇതിൽ ശരീരഭാഗങ്ങൾ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നത്. ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354-എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. (വിശദമായി വായിക്കാം....)

Read Also: അര്‍ദ്ധരാത്രിയിൽ ബേക്കറിയിലെ പലഹാരങ്ങളും ചോക്ലേറ്റും മോഷ്ടിച്ച് കടത്തി, ഓട്ടോ ഡ്രൈവര്‍ പിടിയിൽ