കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് താൻ പ്രിയ എസ്റ്റേറ്റിന് കരം അടച്ച് നല്‍കിയതെന്ന് വില്ലേജ് ഓഫീസര്‍ എഡിഎമ്മിന് റിപ്പോര്‍ട്ട് നല്‍കി. ഇക്കാര്യം വില്ലേജ് ഓഫീസര്‍ ഏഷ്യാനെറ്റ് ന്യൂസിനോടും സമ്മതിച്ചു

കൊല്ലം: പ്രിയ എസ്റ്റേറ്റിന് കരം ഒടുക്കിയ നടപടിയില്‍ വില്ലേജ് ഓഫീസറെ ബലിയാടാക്കി ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്കം. കളക്ടര്‍ പറഞ്ഞിട്ടാണ് പ്രിയ എസ്റ്റേറ്റിന് കരം ഒടുക്കി നല്‍കിയതെന്ന് വില്ലേജ് ഓഫീസര്‍ വെളിപ്പെടുത്തി. കരം റദ്ദാക്കിയ നടപടിക്കെതിരെ പ്രിയ എസ്റ്റേറ്റ് ഹൈക്കോടതിയെ സമീപിക്കും.

ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതിയാണ് പ്രിയ എസ്റ്റേറ്റിന്‍റെ 500 ഏക്കറില്‍ ആര്യങ്കാവ് വില്ലേജ് ഓഫീസര്‍ കരം ഒടുക്കിക്കൊടുത്തത്. 11 ലക്ഷം രൂപ ഈടാക്കിയായിരുന്നു കരം ഒടുക്കി നൽകിയത്. ഫെബ്രുവരി18 നാണ് പ്രിയ എസ്റ്റേറ്റ് അധികൃതര്‍ കളക്ടര്‍ക്ക് കരം അടയ്ക്കുന്നതിന് അപേക്ഷ നല്‍കിയത്. വെറും ഒരു ദിവസം കൊണ്ട് വിവാദ ഭൂമിയില്‍ കരം ഒടുക്കിക്കൊടുക്കാൻ കളക്ടര്‍ നി‌ർദേശം നല്‍കി. തഹസില്‍ദാരുടെ കുറിപ്പോടെ വില്ലേജ് ഓഫീസര്‍ കരം ഒടുക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പുറത്ത് വിട്ട് ഒരു ദിവസം കഴിഞ്ഞ് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി, ഇയാൾക്കെതിരെ മാത്രം ഒരു അന്വേഷണം നടത്തി തലയൂരാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് താൻ പ്രിയ എസ്റ്റേറ്റിന് കരം അടച്ച് നല്‍കിയതെന്ന് വില്ലേജ് ഓഫീസര്‍ എഡിഎമ്മിന് റിപ്പോര്‍ട്ട് നല്‍കി. ഇക്കാര്യം വില്ലേജ് ഓഫീസര്‍ ഏഷ്യാനെറ്റ് ന്യൂസിനോടും സമ്മതിച്ചു. പക്ഷേ കളക്ടര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍ എന്നിവര്‍ക്കെതിരെ മാത്രം യാതൊരു അന്വേഷണവുമില്ല.

ഹാരിസണില്‍ നിന്നും കൈമാറ്റം ചെയ്യപ്പെട്ട ഭൂമിയല്ല തങ്ങളുടേതെന്നാണ് പ്രിയ എസ്റ്റേറ്റിന്‍റെ അവകാശ വാദം. കരം അടച്ച് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവുള്ളതാ പ്രിയ എസ്റ്റേറ്റിന് കരം ഒടുക്കിയ നടപടിയില്‍ വില്ലേജ് ഓഫീസറെ ബലിയാടാക്കി ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്കം. കളക്ടര്‍ പറഞ്ഞിട്ടാണ് പ്രിയ എസ്റ്റേറ്റിന് കരം ഒടുക്കി നല്‍കിയതെന്ന് വില്ലേജ് ഓഫീസര്‍ വെളിപ്പെടുത്തി. കരം റദ്ദാക്കിയ നടപടിക്കെതിരെ പ്രിയ എസ്റ്റേറ്റ് ഹൈക്കോടതിയെ സമീപിക്കും.

കരം അടച്ച് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവുള്ളതാണെന്നും പ്രിയ എസ്റ്റേറ്റ് അവകാശപ്പെടുന്നു. സര്‍ക്കാര്‍ കോടതി അലക്ഷ്യം നടത്തി എന്നും പ്രിയ എസ്റ്റേറ്റിന്‍റെ ആരോപിക്കു