വാഹനവുമായി കടന്നു കളയാനുള്ള ശ്രമത്തിനിടെ മറ്റു വാഹനങ്ങളിൽ ഇടിച്ച് അപകടവും ഉണ്ടായി.

വയനാട്: താമരശ്ശേരി കൈതപ്പോയിലിൽ നിര്‍ത്തിയിട്ട ബൊലേറോ മോഷ്ടിക്കാന്‍ ശ്രമം. വാഹനവുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ നാട്ടുകാര്‍ പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി മുനീബ് (32) ആണ് പിടിയിലായത്. ഇയാള്‍ വാഹനവുമായി കടന്നു കളയാനുള്ള ശ്രമത്തിനിടെ മറ്റു വാഹനങ്ങളിൽ ഇടിച്ച് അപകടവും ഉണ്ടായി. അടിവാരം നൂറാംതോട് സ്വദേശി സൗഫീക് എന്നയാളുടെ ബൊലേറോയാണ് മുനീബ് മോഷ്ടിക്കാന്‍ ശ്രമിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം