നേരത്തെ 200 പേർക്കും പിന്നീട് 1500 പേർക്കും ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കുന്നവരെ തെരഞ്ഞെടുക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ട്രസ്റ്റ് വ്യക്തമാക്കി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല (Attukal Pongala 2022) ഇത്തവണയും പണ്ടാര അടുപ്പിലും വീടുകളിലും മാത്രമാകും. 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു (Attukal Temple Trust). കൊവിഡ് (Covid 19) സാഹചര്യത്തിൽ ഭക്തർ വീടുകളിൽ പൊങ്കാല ഇടണമെന്നാണ് ട്രസ്റ്റിന്‍റെ അഭ്യർത്ഥന. കഴിഞ്ഞപ്രാവശ്യത്തെ പോലെ ഇത്തവണയും ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രമേ പൊങ്കാലയുണ്ടാകു എന്ന് ഭാരവാഹികൾ വ്യക്തമാക്കി (Attukal Pongala).

നേരത്തെ 200 പേർക്കും പിന്നീട് 1500 പേർക്കും ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ക്ഷേത്ര പരിസരത്ത് പൊങ്കാല അർപ്പിക്കുന്നവരെ തെരഞ്ഞെടുക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ ഇളവ് വേണ്ടെന്നും ട്രസ്റ്റ് വ്യക്തമാക്കി. ഇപ്പോൾ കൊവിഡ് കുറഞ്ഞ് വരികയാണെങ്കിലും പൊങ്കാലയിൽ ജനകൂട്ടമെത്തിയാൽ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇതൊക്കെ കണത്തിലെടുത്താണ് പണ്ടാര അടുപ്പിൽ മാത്രം പൊങ്കാല മതിയെന്ന് തീരുമാനിച്ചതെന്ന് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ശിശുപാലൻ നായർ വ്യക്തമാക്കി.

പൊങ്കാല നിവേദിക്കുന്നതിന് ക്ഷേത്രത്തിൽ നിന്ന് പൂജാരിമാരെ നേരത്തെ നിയോഗിച്ചിരുന്നു. എന്നാൽ ഇത്തവണ ക്ഷേത്രത്തിൽ നിന്നും പൂജാരിരെയും നിയോഗിക്കില്ല. മറ്റന്നാളാണ് പൊങ്കാല. രാവിലെ പത്ത് അൻപതിനാണ് പണ്ടാര അടുപ്പിൽ തീ കത്തിക്കുന്നത്. ഉച്ചക്ക് ഒന്ന് ഇരുപതിന് നിവേദിക്കും. എഴുന്നള്ളത്തിനും നിയന്ത്രണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കുണ്ട്.

ഉത്സവങ്ങൾക്ക് ഇളവ്; പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 1500 ആക്കി

ഉത്സവങ്ങൾക്ക് ഇളവ് നൽകിയുള്ള തീരുമാനം അറിയാം

സംസ്ഥാനത്ത് കൊവിഡ് 19 കുറഞ്ഞ് തുടങ്ങിയ പശ്ചാത്തലത്തിൽ ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇളവ് ഏർപ്പെടുത്തിയത്. ഉത്സവങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം വർധിപ്പിച്ചതായി സർക്കാ‍ർ വ്യക്തമാക്കി. പരമാവധി 1500 പേർക്ക് ഉത്സവങ്ങളിൽ പങ്കെടുക്കാൻ ഇനി അനുമതി ഉണ്ടാവുമെന്നും അന്ന് അറിയിപ്പിൽ പറഞ്ഞിരുന്നു. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി അടക്കമുള്ള ഉത്സവങ്ങൾക്കും മതപരമായ ചടങ്ങളുകൾക്കും ഇളവ് ബാധകമാണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ആറ്റുകാലിൽ ക്ഷേത്രത്തിന് പുറത്തുള്ളവർ വീടുകളിൽ പൊങ്കാല ഇടണമെന്നും അന്ന് തീരുമാനിച്ചിരുന്നു. ( ഈ ഇളവാണ് ഇന്ന് ക്ഷേത്ര ട്രസ്റ്റ് വേണ്ട എന്ന് തീരുമാനിച്ചത്) 72 മണിക്കൂർ മുമ്പുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ കൊവിഡ് വന്ന് പോയതിൻറെ രേഖകളോ ചടങ്ങുകളിൽ പങ്കെടുക്കുന്നവർ കൊണ്ടുവരണം. 18 വയസ്സിൽ താഴെയുള്ളവരാണെങ്കിൽ രോഗലക്ഷണങ്ങൾ ഉണ്ടായിരിക്കരുതെന്നും നിബന്ധനയുണ്ട്.

ഇന്ന് 11,776 കൊവിഡ് കേസുകൾ, ടിപിആ‍ർ 16.49 ശതമാനം, 32,027 പേ‍ർക്ക് രോ​ഗമുക്തി

സർവേക്ക് മാത്രമല്ലേ അനുമതി, ജനങ്ങളെ കബളിപ്പിക്കുന്നോ? സിൽവർ ലൈനിൽ സർക്കാരിനെതിരെ പ്രതിപക്ഷനേതാവ്

ഇന്ത്യ-ശ്രീലങ്ക മത്സരങ്ങള്‍; സമയക്രമം പുതുക്കി, കോലിയുടെ നൂറാം ടെസ്റ്റ് സാധ്യത ഇങ്ങനെ