ശുദ്ധ പുണ്യാഹത്തിന് പിന്നാലെ ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ പകർന്ന ശേഷമാണ് പണ്ടാരയടുപ്പിൽ തീ തെളിയിച്ചത്. വീടുകളില്‍ പൊങ്കാല ഇടുന്നവരും ഇതേസമയം പൊങ്കാല അടുപ്പുകളില്‍ തീ പകർന്നു.

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. ക്ഷേത്രത്തിനുള്ളില്‍ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല അ‌ർപ്പിക്കുന്നത്. ഭക്തജനങ്ങൾക്ക് വീടുകളില്‍ പൊങ്കാലയിടാമെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചിരുന്നു. 

ശുദ്ധ പുണ്യാഹത്തിന് പിന്നാലെ ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ പകർന്ന ശേഷമാണ് പണ്ടാരയടുപ്പിൽ തീ തെളിയിച്ചത്. വീടുകളില്‍ പൊങ്കാല ഇടുന്നവരും ഇതേസമയം പൊങ്കാല അടുപ്പുകളില്‍ തീ പകർന്നു. ഉച്ച കഴിഞ്ഞ് 3.40നാണ് പൊങ്കാല നിവേദിക്കുക. വൈകുന്നേരത്തെ ദീപാരാധനയ്ക്ക് ശേഷം 7മണിയോടെ കുത്തിയോട്ട ചടങ്ങുകൾ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്‍റെ ഭാഗമായി ഇത്തവണ ഒരു ബാലൻ മാത്രമാണ് കുത്തിയോട്ട ചടങ്ങിൽ പങ്കെടുക്കുന്നത്. പുലര്‍ച്ചെ ഒരു മണിക്ക് നട അടയ്ക്കും.