ഓണ്‍ലൈന്‍ ആപ്പുകളുടെ ചതിയിലൊരു ജീവന്‍കൂടി പൊലിഞ്ഞപ്പോഴാണ് ആപ്പുകള്‍ ഒഴിയാബാധയായി ഇപ്പോഴുമുണ്ടെന്ന് തിരിച്ചറിയുന്നത്. പെരുമ്പാവൂരിലെ ആരതി അനീഷാണ് ഒടുവിലത്തെ ഇര. കോവിഡ് കാലത്ത് തൊഴില്‍ രഹിതരായ സാധാരണക്കാര്‍ക്കുമേലാണ് ഇത്തിള്‍ കണ്ണികണക്കെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ പിടിമുറുക്കിയത്. 

കൊച്ചി: ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ചതിക്കുഴിയില്‍ വീണ് ആളുകള്‍ ജീവനൊടുക്കിയിട്ടും ആപ്പുകളെ നിയന്ത്രിക്കാനാകാതെ അധികൃതർ. നിരോധിച്ച ആപ്പുകള്‍ ഏതെന്നതില്‍ ആര്‍ബിഐക്ക് പോലും വ്യക്തതയില്ല. ആപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്‍ പൊലീസിനും മെല്ലേ പോക്കാണ്.

ഓണ്‍ലൈന്‍ ആപ്പുകളുടെ ചതിയിലൊരു ജീവന്‍കൂടി പൊലിഞ്ഞപ്പോഴാണ് ആപ്പുകള്‍ ഒഴിയാബാധയായി ഇപ്പോഴുമുണ്ടെന്ന് തിരിച്ചറിയുന്നത്. പെരുമ്പാവൂരിലെ ആരതി അനീഷാണ് ഒടുവിലത്തെ ഇര. കോവിഡ് കാലത്ത് തൊഴില്‍ രഹിതരായ സാധാരണക്കാര്‍ക്കുമേലാണ് ഇത്തിള്‍ കണ്ണികണക്കെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ പിടിമുറുക്കിയത്. ചതിയും ഭീഷണിയും ആളുകളുടെ ജീവനെടുത്തിട്ട് പോലും കൃത്യമായ നടപടിയില്ല. ആര്‍ബിഐയുടെ അംഗീകാരമുള്ള ആപ്പുകള്‍ വഴി മാത്രം പണമിടപാട് നടത്തണമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്. ആര്‍ബിഐ നിരോധിച്ച ആപ്പുകള്‍ ഏതൊക്കെയാണ്. വിവരാവകാശ രേഖയ്ക്ക് മറുപടിയില്ല. ഇത്തരം ആപ്പുകള്‍ക്കെതിരെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്നതിലും വ്യക്തതിയല്ല. ഇതേ ചോദ്യങ്ങള്‍ കേന്ദ്ര ഐടി മന്ത്രാലയത്തോട് ചോദിച്ചിട്ടും നിരാശയായിരുന്നു ഫലം.

ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ് അടക്കം സൈബര്‍ തട്ടിപ്പുകളില്‍ പെടുന്നവര്‍ക്ക് ബന്ധപ്പെടാന്‍ പൊലീസ് ടോള്‍ ഫ്രീ നമ്പര്‍ പുറത്തിറക്കിയിട്ടുണ്ട്. അതുവഴി ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട എത്ര പരാതികള്‍ ലഭിച്ചെന്ന് വ്യക്തതയില്ല. ഓണ്‍ലൈന്‍ ലോണ്‍ ആപ്പിന്‍റെ ഭീഷണിയെ തുടര്‍ന്ന് കടമക്കുടിയില്‍ രണ്ട് കുഞ്ഞുങ്ങളെ കൊന്ന് അച്ഛനും അമ്മയും ആത്മഹത്യ ചെയ്തതത് കഴിഞ്ഞ സെപ്റ്റംബറിലാണ്. ആപ്പിനെതിരെ കേസെടുത്തെങ്കിലും എങ്ങുമെത്തിയില്ല. അതേ ആപ്പ് പേര് മാറ്റി മറ്റൊരു രൂപത്തില്‍ കുറ്റകൃത്യം തുടരുന്നതായാണ് വിവരം. വിദേശ ഐഡികളില്‍ നിന്ന് ആപ്പുകള്‍ നിര്‍മിക്കുന്നതും ഭീഷണിപ്പെടുത്താന്‍ വെര്‍ച്വല്‍ നമ്പരുകള്‍ ഉപയോഗിക്കുന്നതുമെല്ലാം പൊലീസിന് മുന്നില്‍ 
വെല്ലുവിളിയാണ്.

പെൻഷനിലും താളംതെറ്റി ഓടി കെഎസ്ആര്‍ടിസി; 4 ആത്മഹത്യ, 2 വർഷത്തിനിടെ നേരിട്ടത് 15 കോടതിയലക്ഷ്യ നടപടികള്‍

https://www.youtube.com/watch?v=Ko18SgceYX8