കൊച്ചി: എറണാകുളം ഭൂതത്താന്‍കെട്ടില്‍ വനഭൂമികളെ ബന്ധിപ്പിച്ച് അനധികൃതമായി നിര്‍മ്മിച്ച ബണ്ട് പൊളിച്ചുനീക്കി. മൂന്നടി വീതിയിൽ നടപ്പാത ഒഴിച്ചുള്ള ഭാഗമാണ് പൊളിച്ചു നീക്കിയത്. എറണാകുളം ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്നായിരുന്നു നടപടി. 

ഭൂതത്താന്‍കെട്ടില്‍ പെരിയാര്‍വാലി കനാലിന് കുറുകെ വനഭൂമികളെ ബന്ധിപ്പിച്ച് നിയമവിരുദ്ധമായി ബണ്ട് നിര്‍മ്മിച്ച സംഭവം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. വാര്‍ത്ത പുറത്തുവന്നതോടെ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ബണ്ട് പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. 

Read Also: ഭൂതത്താൻകെട്ടിലെ അനധികൃത ബണ്ട് പൊളിച്ചുനീക്കാൻ നിർ‍ദേശം; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

രാവിലെ ബണ്ട് പൊളിച്ചുനീക്കാനെത്തിയപ്പോള്‍ സമീപവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയരുന്നു. താമസസ്ഥലത്തേക്ക് വഴി ഇല്ലാതാകുമെന്ന് പറഞ്ഞായിരുന്നു സമീപവാസികള്‍ ബണ്ട് പൊളിക്കല്‍ നടപടികള്‍ തടഞ്ഞത്. പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. തുടര്‍ന്ന് എംഎല്‍എ വിഷയത്തില്‍ ഇടപെടുകയായിരുന്നു. കൂടുതൽ ചർച്ച നടത്തിയ ശേഷം നടപടി എടുത്താൽ മതി എന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. 

Read Also: ഭൂതത്താന്‍കെട്ട്: ബണ്ട് പൊളിക്കല്‍ പുനരാരംഭിച്ചു; നടപടി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്