കൊല്ലം പുനലൂർ നെല്ലിപ്പള്ളിയിൽ വാഹനാപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. പത്തനാപുരം കടക്കാമൺ സ്വദേശി മഹേഷാണ് മരിച്ചത്.

കൊല്ലം: കൊല്ലം പുനലൂർ നെല്ലിപ്പള്ളിയിൽ വാഹനാപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. പത്തനാപുരം കടക്കാമൺ സ്വദേശി മഹേഷാണ് മരിച്ചത്. അമിതവേഗത്തിൽ സ്വകാര്യ ബസിനെ മറികടന്നെത്തിയ കാർ എതിരെ വരികയായിരുന്ന ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് മഹേഷിനെ പുറത്തെടുത്തത്. പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.

Pope Francis | Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്