യുവവോട്ടർമാർക്കിടയിൽ യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്നാണ് ​പ്രായപരിധി തിരിച്ചുള്ള വോട്ടിംഗ് ശതമാനം പരിശോധിക്കുമ്പോൾ സർവേ ഫലത്തിൽ വ്യക്തമാവുന്നത്

തിരുവനന്തപുരം: കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. പ്രമുഖ സർവ്വേ ഏജൻസിയായ ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് യുഡിഎഫ് വ്യക്തമായ ആധിപത്യം നേടുമെന്നാണ് സൂചന. യുഡിഎഫ് 44 ശതമാനം വോട്ടും എൽഡിഎഫ് 39 ശതമാനം വോട്ടും എൻഡിഎ 14ശതമാനം വോട്ടും നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പ്രവചനം. യുവവോട്ടർമാർക്കിടയിൽ യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്നാണ് ​പ്രായപരിധി തിരിച്ചുള്ള വോട്ടിംഗ് ശതമാനം പരിശോധിക്കുമ്പോൾ സർവേ ഫലത്തിൽ വ്യക്തമാവുന്നത്. കന്നിവോട്ടർമാരിൽ 51 ശതമാനം വോട്ടാണ് യുഡിഎഫിന് നേടാനാവുക. മുൻ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 13 ശതമാനത്തിന്റെ വർദ്ധനവാണിത്. എൽഡിഎഫിന് കന്നിവോട്ടർമാരിൽ 13 ശതമാനം വോട്ടിന്റെ കുറവാണ് ഉണ്ടാവുകയെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

യുഡിഎഫിന് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് 20നും 29നും ഇടയിൽ പ്രായമുള്ള വോട്ടർമാരിൽ നിന്നാവുമെന്നും പ്രവചനം വിശദമാക്കുന്നത്. ​മുതിർന്ന പൗരന്മാരുടെ വിഭാഗത്തിൽ മാത്രമാണ് എൽഡിഎഫിന് യുഡിഎഫിനേക്കാൾ നേരിയ മുന്നേറ്റം നിലനിർത്തുന്നത്. യുവ വോട്ടർമാരുടെ വലിയ തോതിലുള്ള പിന്തുണയാണ് യുഡിഎഫിനെ ഭരണത്തിലേക്ക് അടുപ്പിക്കുന്നത്. ഭരണവിരുദ്ധ വികാരവും യുവാക്കൾക്കിടയിലെ സ്വാധീനക്കുറവും എൽ.ഡി.എഫിന് വോട്ട് വിഹിതത്തിൽ വലിയ കുറവുണ്ടാക്കിയതായി സർവ്വേ വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം