Asianet News MalayalamAsianet News Malayalam

സാമൂഹ്യ ഐക്യം തകർക്കാനുള്ള നീക്കത്തെ പ്രതിരോധിക്കണം, പോരാട്ട വഴിയിലെ ഉജ്ജ്വല നക്ഷത്രമാണ് അയ്യങ്കാളി: പിണറായി

നമ്മുടെ നാടിനെ മാറ്റിയെടുത്തതിൽ മഹാത്മ അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകരുടെ സുദീർഘമായ പങ്ക് ഓർക്കാതിരിക്കാൻ കഴിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു

Ayyankali Jayanthi 2024 Movement to break social harmony must be resisted, ayyankali is bright star on the path of struggle: Pinarayi vijayan
Author
First Published Aug 28, 2024, 6:15 PM IST | Last Updated Aug 28, 2024, 6:15 PM IST

തിരുവനന്തപുരം:സാമൂഹൃ പരിഷ്കർത്താവായ മഹാത്മ അയ്യങ്കാളിയുടെ 161- ആം  ജയന്തി ആഘോഷങ്ങൾ സംസ്ഥാനത്ത്  വിപുലമായി ആചരിച്ചു.തിരുവന്തപുരം  അയ്യങ്കാളി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തെ ഇന്നത്തെ നിലയിലേക്ക് മാറ്റിയെടുത്തതിൽ അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകരുടെ പങ്ക് വിസ്മരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ അയ്യങ്കാളി ദിനം ആചരിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.സംസ്ഥാനം കണ്ട വലിയ ദുരന്തം ആയിട്ടാണ് വയനാട് ദുരന്തം മാറിയിരിക്കുന്നത്.ദുരന്ത സമയത്ത് സമൂഹം കാണിച്ച ഏകോപിതമായ നീക്കം രാജ്യവും ലോകവും ശ്രദ്ധിച്ചതാണ്. ഇന്നു കാണുന്ന സ്ഥിതിയിലേക്ക് നമ്മുടെ നാടിനെ മാറ്റിയെടുത്തതിൽ മഹാത്മ അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകരുടെ സുദീർഘമായ പങ്ക് ഓർക്കാതിരിക്കാൻ കഴിയില്ല.

പുതിയകാലത്ത് ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തിൽ സാമൂഹ്യ ഐക്യത്തെ ശിഥിലമാക്കാനുള്ള വലിയ ശ്രമങ്ങൾ ഉണ്ടാകുന്നു. അതിനെ ചെറുത്ത് ഐക്യം കാത്തുസൂക്ഷിക്കുക എന്നതാണ് അയ്യങ്കാളിയ്ക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരം. വർഗീയ കലാപത്തിലേക്ക് സമൂഹത്തിനെ തള്ളിയിടാൻ ചില ശ്രമിക്കുകയാണ്. പ്രാകൃത കാലത്തെ മാറ്റിയെടുക്കാൻ കഴിഞ്ഞത് ഉജ്ജ്വലമായ പോരാട്ടങ്ങളിലൂടെയാണ്.ആ പോരാട്ട വഴിയിലെ ഉജ്ജ്വല നക്ഷത്രമാണ് മഹാത്മാ അയ്യങ്കാളിയെന്നും പിണറായി വിജയൻ പറഞ്ഞു.

കെഡിഎഫ് പ്രസിഡന്‍റ് പി രാമഭദ്രൻ അധ്യക്ഷനായി. വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിലുള്ള പ്രതിമയിൽ രാവിലെ   മന്ത്രി ഒ ആർ കേളു   പുഷ്പാർച്ചന നടത്തി. ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറും വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിലെത്തി പുഷ്പാർച്ചന നടത്തി. തുടർന്ന് ചേർന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രി വി. ശിവൻകുട്ടി, ജി.ആർ. അനിൽ, മേയർ‍ ആര്യ രാജേന്ദ്രൻ, കോടിക്കുന്നിൽ സുരേഷ് എം.പി, കോൺഗ്രസ് നേതാവ് വി. എം. സുധീരൻ എന്നിവർ പങ്കെടുത്തു. 

'ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു'; സിദ്ദിഖിനെതിരായ കേസിൽ യുവനടിയുടെ മൊഴിയെടുത്ത് പൊലീസ്

 

Latest Videos
Follow Us:
Download App:
  • android
  • ios