Asianet News MalayalamAsianet News Malayalam

അഴിക്കോട്ട് ലീഗ് - കോണ്‍ഗ്രസ് ഭിന്നത രൂക്ഷം; യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ് നേതാവ്

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വാധീനമില്ലാത്ത വാർഡുകളിൽ പോലും സ്ഥാനാർത്ഥികളെ നിർത്തി മുസ്ലീം ലീഗ് ബിജെപിയെ സഹായിച്ചുവെന്ന് ബിജു ഉമ്മറിൻ്റെ രാജിക്കത്തിൽ പറയുന്നു

Azheekkode udf convener resigned
Author
Kannur, First Published Jan 18, 2021, 7:00 PM IST

കണ്ണൂര്‍: മുസ്ലീം ലീഗുമായുള്ള തർക്കത്തെ തുടർന്ന് അഴീക്കോട് യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനർ ബിജു ഉമ്മർ രാജിവെച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വളപട്ടണം പഞ്ചായത്തിൽ  കോണ്‍ഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ബിജു ഉമ്മറിൻ്റെ രാജി. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വാധീനമില്ലാത്ത വാർഡുകളിൽ പോലും സ്ഥാനാർത്ഥികളെ നിർത്തി മുസ്ലീം ലീഗ് ബിജെപിയെ സഹായിച്ചുവെന്ന് ബിജു ഉമ്മറിൻ്റെ രാജിക്കത്തിൽ പറയുന്നു. പ്രാദേശിക പ്രശ്നങ്ങളെ തുട‍ര്‍ന്ന് വരാനാരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ തിരിച്ചടിയുണ്ടാവും എന്ന വിലയിരുത്തലിലാണ് സീറ്റ് വച്ചു മാറാനുള്ള നീക്കങ്ങൾ മുസ്ലീം ലീഗ് ആരംഭിച്ചത്. ഇന്ന് നടന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ലീഗ് ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios