കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കൊല്ലം: കരുനാഗപ്പള്ളിയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തറയിൽമുക്കിലെ ഒരു വീടിന്‍റെ സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറരയോടെയാണ് കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് പ്രദേശവാസിയായ രാജി തെരച്ചിൽ നടത്തിയത്. വീടിന്‍റെ പിന്നിലെ കുറ്റിക്കാട്ടിൽ മുണ്ടിൽ പൊതിഞ്ഞ നിലയിലാണ് ചോരകുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ നാട്ടുകാരെ രാജി വിവരമറിയിച്ചു. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി. ഒരു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.