നന്ദു മോശം സ്വഭാവം ഉള്ളയാളല്ല എന്ന് അച്ഛൻ മനോജൻ പറയുന്ന തരത്തിലുള്ള ശബ്ദ സന്ദേശമാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
കോഴിക്കോട്: കോഴിക്കോട് (Kozhikode) തിക്കോടിയിൽ യുവാവ് തീ കൊളുത്തി കൊന്ന (Thikkodi Murder) കൃഷ്ണപ്രിയക്കെതിരെ സോഷ്യൽ മീഡിയയിലെ (Social Media) മോശം പ്രചാരണത്തിനെതിരെ പൊലീസിന് (Police) പരാതി നൽകാൻ കുടുംബം. പ്രതി നന്ദു വീട്ടിൽ വന്ന ദിവസം പ്രശ്നമുണ്ടാകരുതെന്ന് കരുതി സംസാരിച്ച കാര്യങ്ങൾ നന്ദു റെക്കോഡ് ചെയ്തിരുന്നെന്നും ചില ഓണ്‍ലൈൻ മാധ്യമങ്ങൾ കൃഷ്മപ്രിയയുടെ മരണ ശേഷം ഇത് പ്രചരിപ്പിക്കുന്നതായും കുടുംബം പറയുന്നു.
നന്ദു മോശം സ്വഭാവം ഉള്ളയാളല്ല എന്ന് അച്ഛൻ മനോജൻ പറയുന്ന തരത്തിലുള്ള ശബ്ദ സന്ദേശമാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചില ഓണ്‍ലൈൻ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുന്നുണ്ട്. ഈ ശബ്ദ സന്ദേശം തെറ്റായി ഉപയോഗിച്ച് കൃഷ്ണപ്രിയയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിന് എതിരെയാണ് കുടുംബത്തിന്‍റെ പരാതി.
കൃഷ്ണപ്രിയയെ നന്ദുവും ബന്ധുക്കളും നിരന്തരം ശല്യം ചെയ്തിരുന്നു. മറ്റുള്ളവരോട് മിണ്ടാന്‍ പോലും അനുവാദമില്ല. ഇഷ്ടവസ്ത്രം ധരിക്കാൻ സമ്മതിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. മരണാനന്തര ചടങ്ങുകൾക്ക് ശേഷം പരാതി നൽകാനാണ് കുടുംബത്തിന്‍റെ തീരുമാനം.
Read More: Thikkodi Murder : തിക്കോടിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു
