Asianet News MalayalamAsianet News Malayalam

Joju George|ജോജു കേസിൽ ടോണി ചമ്മണി അടക്കമുളളവരുടെ ജാമ്യാപേക്ഷ ഇന്ന് ; ഇന്ധനവിലയിൽ കോൺ​ഗ്രസ് സമരം ശക്തമാക്കും

ഇതിനിടെ റോഡുതടഞ്ഞുളള സിനിമാ ഷൂട്ടിങ്ങുകൾ തടയുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാൻ കോൺഗ്രസും ആലോചിക്കുകയാണ്. സമരത്തിന്‍റെ അടുത്തഘട്ടം ആലോചിക്കാൻ കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന് ചേരുകുകയാണ്

bail appication including tony chammini in the car wreck case may hear in court today
Author
Thiruvananthapuram, First Published Nov 9, 2021, 8:04 AM IST

കൊച്ചി: നടൻ ജോജു ജോ‍ർജിന്‍റെ(Joju George) കാർ ആക്രമിച്ച കേസിൽ അറസ്റ്റിലായ മുൻ മേയർ ടോണി ചമ്മിണി(Tony Chammini) അടക്കമുളള പ്രതികൾ ഇന്ന് ജാമ്യാപേക്ഷ (bail application)സമ‍ർപ്പിക്കും. കോടതി റിമാൻഡ‍് ചെയ്ത നാലു പ്രതികളേയും കാക്കനാട് ബോസ്റ്റൽ സ്കൂളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഏഴു ദിവസത്തെ കൊവിഡ് നിരീക്ഷണത്തിനുശേഷം ഇവരെ ജില്ലാ ജയിലിലേക്ക് മാറ്റും. ജോജുവിന്‍റെ കാർ ആക്രമിച്ചിട്ടില്ലെന്നും കോൺഗ്രസ് സമരത്തിനിടയിലേക്ക് നടൻ മനപൂർവം നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കിയെന്നുമാണ് കോൺഗ്രസ് നിലപാട്. ഇക്കാര്യം കോടതിയിലും ആവർത്തിക്കാനാണ് നീക്കം.

ഇതിനിടെ റോഡുതടഞ്ഞുളള സിനിമാ ഷൂട്ടിങ്ങുകൾ തടയുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാൻ കോൺഗ്രസും ആലോചിക്കുകയാണ്. സമരത്തിന്‍റെ അടുത്തഘട്ടം ആലോചിക്കാൻ കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന് ചേരുകുകയാണ്. നടൻ ജോജുവിന്‍റെ കാർ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിന് ശേഷം ചേരുന്ന ഭാരവാഹി യോഗത്തിൽ ഇക്കാര്യത്തിൽ എന്ത് നിലപാട് എടുക്കണമെന്നും ചർച്ച ചെയ്യും. ചക്ര സ്തംഭന സമരത്തിൽ പങ്കെടുക്കാത്ത വി.ഡി.സതീശന്‍റെ നടപടിയിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരന് അതൃപ്തിയുണ്ട്. റോഡുപരോധിച്ചുള്ള സമരത്തെ സതീശൻ എതിർക്കുന്നുണ്ട്. എന്നാൽ തെരുവിൽ സമരം ശക്തമാക്കാൻ തന്നെയാണ് സുധാകരന്‍റെ തീരുമാനം

Follow Us:
Download App:
  • android
  • ios