രണ്ടാം തവണയാണ് കലാഭവൻ സോബിയെ നുണ പരിശോധനക്ക് വിധേയനാക്കുന്നത്.  ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് സിബിഐ പറയുന്നത്. 

തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കുന്ന സിബിഐ സംഘം വീണ്ടും കലാഭവൻ സോബിക്ക് നുണപരിശോധന നടത്തും. കഴിഞ്ഞ ദിവസം കലാഭവൻ സോബിയെ നുണപരിശോധനത്ത് വിധേയനാക്കിയിരുന്നു. ചൊവ്വാഴ്ച വീണ്ടും ഹാജരാകാനാണ് സോബിക്ക് സിബിഐ നോട്ടീസ് നൽകിയിട്ടുള്ളത്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്താനുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം. 

Add Asianetnews as a Preferred SourcegooglePreferred

ബാലഭാസ്കറിന്‍റേത് ആസൂത്രിതമായ കൊലപാതകം ആണെന്ന് ആവര്‍ത്തിച്ച് ആദ്യം മുതൽ തന്നെ രംഗത്തുണ്ടായിരുന്ന ആളാണ് കലാഭവൻ സോബി. സ്വർണക്കടത്ത് കേസിലെ പ്രതികളാണ് കൊലപാതകത്തിന് പിന്നിലെന്നും കലാഭവൻ സോബി വെളിപ്പെടുത്തിയിരുന്നു. 

തുടര്‍ന്ന് വായിക്കാം: 'ബാലഭാസ്‍കറിന്‍റേത് ആസൂത്രിതമായ കൊലപാതകം'; ആവര്‍ത്തിച്ച് കലാഭവന്‍ സോബി...