എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബാലുശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെടണം

കോഴിക്കോട്: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. ഒറ്റത്തെങ്ങുള്ളതില്‍ ഒ ടി ബവിനെയാണ് (25) കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കാണാതായത്. ഇതുസംബന്ധിച്ച് ബാലുശ്ശേരി പൊലീസില്‍ ബന്ധുക്കൾ പരാതി നല്‍കി.

കെഎല്‍ 56 പി 0398 നമ്പര്‍ സ്വിഫ്റ്റ് ഡിസയര്‍ കാറുമായാണ് ബവിന്‍ പോയതെന്ന് പരാതിയില്‍ പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബാലുശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫോണ്‍: 0496 2642040, 9645339722