Asianet News MalayalamAsianet News Malayalam

നിരോധനം മാത്രം പോര,വർ​ഗീയ ശക്തികളെ നിർത്തേണ്ടിടത്ത് നിർത്തണം,ആർഎസ്എസും വർ​ഗീയത പടർത്തുന്നു-വിഡി സതീശൻ

ആർ എസ് എസും പോപ്പുലർഫ്രണ്ടും ഒരു പോലെ വർഗീയത പടർത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു

Ban alone is not enough, communal forces should be stopped where they should be stopped, RSS is also spreading communalism: VD Satheesan
Author
First Published Sep 28, 2022, 8:55 AM IST


മലപ്പുറം : പോപ്പുലർ ഫ്രണ്ട് നിരോധത്തെ സ്വാ​ഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . കേവല നിരോധനം കൊണ്ട് മാത്രം കാര്യമില്ല . 
വർഗീയ ശക്തികളെ നിർത്തേണ്ട ഇടത്ത് നിർത്തണം.ആർ എസ് എസും പോപ്പുലർഫ്രണ്ടും ഒരു പോലെ വർഗീയത പടർത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു

 

'ആര്‍എസ്എസിനെയും നിരോധിക്കണം'; പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത് ചെന്നിത്തല

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ വര്‍ഗീതയതെയും എതിര്‍ക്കണമെന്നും ആര്‍എസ്എസിനെയും നിരോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത് കൊടിക്കുന്നില്‍ സുരേഷ് എംപിയും രംഗത്തെത്തി. ന്യൂനപക്ഷ വർഗീയതക്ക് വളം വെക്കുന്നത് ആര്‍എസ്എസാണെന്ന് അദ്ദേഹം പറഞ്ഞു. 


പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സ്വാ​ഗതം ചെയ്യുന്നു, മതത്തെ ദുർവ്യാഖ്യാനം ചെയ്ത സം​ഘടനയെന്നും എംകെ മുനീർ

കോഴിക്കോട് : പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സ്വാ​ഗതം ചെയ്ത് മുസ്ലിംലീ​ഗ് എം എൽ എ എം.കെ.മുനീർ . മതത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന സംഘടന ആണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ . ഇത്തരം സംഘടനകളെ എതിർക്കേണ്ടത് സമുദായത്തിൽ നിന്നു തന്നെ ആണ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആശയങ്ങളിലും രീതികളിലും തെറ്റിദ്ധരിക്കപ്പെട്ട യുവാക്കൾ കാര്യങ്ങൾ മനസിലാക്കണം . തിരുത്തൽ വരുത്തണമെന്നും എം കെ മുനീർ പറഞ്ഞു

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കി. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അഞ്ച് വര്‍ഷത്തെ നിരോധനം തന്നെയാണ് എല്ലാ സംഘടനകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് കേന്ദ്രം ഉത്തരവില്‍ വ്യക്തമാക്കി. ഭീകര പ്രവർത്തന ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനമെന്നുള്ളതാണ് ശ്രദ്ധേയം. വിവിധ സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.

രണ്ട് തവണയാണ് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. കേരളത്തിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി  നടത്തിയ റെയ‍്ഡിൽ 106  പേർ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. രണ്ടാം ഘട്ട പരിശോധനയില്‍ ആകെ 247 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അറസ്റ്റിലായിരുന്നത്. 
പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സ്വാ​ഗതം ചെയ്യുന്നു, മതത്തെ ദുർവ്യാഖ്യാനം ചെയ്ത സം​ഘടനയെന്നും എംകെ മുനീർ
കോഴിക്കോട് : പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സ്വാ​ഗതം ചെയ്ത് മുസ്ലിംലീ​ഗ് എം എൽ എ എം.കെ.മുനീർ . മതത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന സംഘടന ആണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ . ഇത്തരം സംഘടനകളെ എതിർക്കേണ്ടത് സമുദായത്തിൽ നിന്നു തന്നെ ആണ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആശയങ്ങളിലും രീതികളിലും തെറ്റിദ്ധരിക്കപ്പെട്ട യുവാക്കൾ കാര്യങ്ങൾ മനസിലാക്കണം . തിരുത്തൽ വരുത്തണമെന്നും എം കെ മുനീർ പറഞ്ഞു

എന്ത് കൊണ്ട് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു? കാരണങ്ങള്‍ എണ്ണിയെണ്ണി നിരത്തി കേന്ദ്രം

Follow Us:
Download App:
  • android
  • ios