Asianet News MalayalamAsianet News Malayalam

'ആപ്പിലായി' സംസ്ഥാനത്തെ മദ്യ വിൽപ്പന; ബെവ്ക്യൂ പ്രവർത്തന സജ്ജമാകാൻ കടമ്പകളേറെ, ചർച്ചക്ക് ബെവ്കോ എംഡി

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തുപയോഗിച്ച ബെവ്ക്യൂ ആപ്പ് പ്രവർത്തനക്ഷമമാക്കാൻ മൂന്ന് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ഫെയർ കോഡ് ടെക്നോളജീസ് അറിയിച്ചിരിക്കുന്നത്

bar and bevco outlets reopening in crisis
Author
Thiruvananthapuram, First Published Jun 16, 2021, 10:34 AM IST

തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായി ബെവ്കോ വിൽപന ശാലകളും ബാറുകളും തുറക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും വിൽപ്പന വൈകുമെന്നാണ് വ്യക്തമാകുന്നത്. മദ്യ വിൽപ്പന സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്.
ആപ്പ് വഴി ബുക്കിംഗ് ഏർപെടുത്തുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ട്. ബെവ്കോ എം ഡി ഇന്ന് ബെവ്‌ക്യൂ ആപ്പ് പ്രതിനിധികളുമായി ചർച്ച നടത്തും. ഇതിന് ശേഷമാകും തീരുമാനം.

കൊവിഡ് രണ്ടാം വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26 നാണ് സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ അടച്ചത്. ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായി നാളെ മുതൽ മദ്യ വിൽപന പുനരാരംഭിക്കാനാണ് നീക്കം. തിരക്ക് ഒഴിവാക്കാൻ മൊബൈൽ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വിൽപ്പനയ്ക്കാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തുപയോഗിച്ച ബെവ്ക്യൂ ആപ്പാണ് പരിഗണിക്കുന്നത്. എന്നാൽ ആപ്പ് പ്രവർത്തനക്ഷമമാക്കാൻ അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ആപ്പ് തയ്യാറാക്കിയ ഫെയർകോഡ് ടെക്നോളജീസ് അറിയിച്ചിരിക്കുന്നത്. സെർവർ സ്പേസ് ശരിയാക്കണം, പാർസൽ വിതരണത്തിന് തയ്യാറുള്ള ബാറുകളുടെ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യണം, സ്റ്റോക്ക് വിവരങ്ങളും ലഭ്യമാകേണ്ടതുണ്ട്. മൊബൈൽ കമ്പനികളുമായി ഒ ടി പി സംബന്ധിച്ച് കരാർ ഉണ്ടാക്കണമെന്നതാണ് മറ്റൊരു കടമ്പ.

മാത്രമല്ല കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങളിൽ മദ്യ വിൽപ്പനക്ക് അനുമതിയില്ല. അത്തരം പ്രദേശങ്ങളിലെ വിൽപ്പനശാലകളെ ആപ്പിൽ നിന്ന് ഒഴിവാക്കണം ഇത്തരം പ്രായോഗിക പ്രശ്നങ്ങൾ ഇന്ന് നടക്കുന്ന ചർച്ചയിൽ വിലയിരുത്തും.അതിനു ശേഷം മാത്രമേ മദ്യവിൽപ്പന എന്നു തുടങ്ങണം, എന്ത് ക്രമീകരണം ഏർപ്പെടുത്തണം എന്നതിൽ അന്തിമ തീരുമാനം സ്വീകരിക്കാനാകു. ബെവ്കോ അധികൃതരുമായി തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന ചർച്ചയിൽ ഇക്കാര്യങ്ങളെല്ലാം ഫെയർകോഡ് അറിയിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios