പതിനേഴുകാരന് അതിക്രൂര മർദനമേറ്റ പത്തനംതിട്ടയിലെ എലോഹിം സ്നേഹതണലിൻ്റെ അംഗീകാരം റദ്ദാക്കും. വൃദ്ധസദനത്തിൽ അന്തേവാസികൾക്ക് ആഹാരം പോലും കൃത്യമായി നൽകിയിരുന്നില്ലെന്നാണ് കണ്ടെത്തൽ.
പത്തനംതിട്ട: പതിനേഴുകാരന് അതിക്രൂര മർദനമേറ്റ പത്തനംതിട്ടയിലെ എലോഹിം സ്നേഹതണലിൻ്റെ അംഗീകാരം റദ്ദാക്കും. വൃദ്ധസദനത്തിൽ അന്തേവാസികൾക്ക് ആഹാരം പോലും കൃത്യമായി നൽകിയിരുന്നില്ലെന്നാണ് കണ്ടെത്തൽ. ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസർ ഇന്ന് പ്പോർട്ട് നൽകും. സ്ഥാപന ഉടമ പാസ്റ്റർ ബിനു വാഴമുട്ടം ഒളിവിലെന്നാണ് സൂചന. ബാലപീഡനത്തിൽ മാനേജർ ഉൾപ്പെടെ മൂന്ന് പേർ റിമാൻഡിലാണ്.
ഈ വൃദ്ധസദനത്തിൽ വെച്ച് മർദ്ദനമേറ്റു എന്നായിരുന്നു 17കാരൻ ഉൾപ്പെടെ പരാതി നൽകിയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസർ ഇന്ന് റിപ്പോർട്ട് നൽകും. അതേസമയം, ഓർഫനേജ് കൺട്രോൾ യോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കുമെന്നാണ് റിപ്പോർട്ട്.


